തിരുവനന്തപുരം : 3.2 ലക്ഷം കുട്ടികള്‍ എഴുതുന്ന പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ കോവിഡ് മൂന്നാം തരംഗത്തിനിടയിലും മുന്‍ നിശ്ചയപ്രകാരം ഈമാസം 31 മുതല്‍ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഉന്നതതല യോഗം തീരുമാനിച്ചു. കോവിഡ് ബാധിച്ച കുട്ടികള്‍ക്കു പരീക്ഷയ്ക്കു പ്രത്യേക മുറിയൊരുക്കുമെന്നു മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ എഴുത്തുപരീക്ഷയ്ക്കു ശേഷമാക്കി. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ 30% മാര്‍ക്ക് നോണ്‍ ഫോക്കസ് ഏരിയയില്‍നിന്നായിരിക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ല. ഇക്കാര്യം ആവശ്യമെങ്കില്‍ പിന്നീട് പരിശോധിക്കുമെന്നു മന്ത്രി പറഞ്ഞു.