പത്തനംതിട്ട > പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് നഗ്ന ചിത്രം പ്രചരിപ്പിച്ചുവെന്ന് പരാതി. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതികൾ കുട്ടിയുമായി അടുപ്പത്തിലാവുകയും, പിന്നീട് പീഡനത്തിന് ഇരക്കുകയും ചെയ്തുവെന്നാണ് പരാതി. ശിശു സംരക്ഷണ സമിതി വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്തു. കേസിൽ 18 പ്രതികളെന്നാണ് വിവരം.
സ്കൂളിൽ പോകാൻ മടി കാണിച്ചതിനെ തുടർന്ന് വാർഡ് മെമ്പറും കൗൺസിലറും ഇടപെടുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ കുട്ടിയെ എത്തിച്ചതിനെ തുടർന്നാണ് വിവരം അറിയുന്നത്. കേസിൽ 18 പ്രതികൾ ഉണ്ടെന്നും ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ് എന്നുമാണ് വെളിപ്പെടുത്തൽ. തുടർന്ന് പരാതി പൊലീസ് സ്റ്റേഷന് കൈമാറുകയായിരുന്നു. പ്രതികളിൽ ചിലരെ പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതികൾ കുട്ടിയുടെ നഗ്ന ചിത്രം ഇൻസ്റ്റഗ്രാം വഴി വ്യാപകമായി പ്രചരിപ്പിച്ചുവെന്നും പരാതിയിലുണ്ട്.