പാണ്ടിക്കാട്: പൂളമണ്ണയിൽ സോപ്പ് നിർമാണയന്ത്രത്തിൽ കുടുങ്ങി തുവ്വൂർ ഗവ ഹൈസ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പൂളമണ്ണ പെരുങ്കുളത്ത് ബി വൺ എന്റെർപ്രൈസ്സ് ഉടമ തെച്ചിയോടാൻ ഷെമീറിന്റെ മകൻ മുഹമ്മദ്‌ഷാമി (18) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം.
പിതാവിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് നിർമാണ യൂണിറ്റിൽ ഒഴിവ് സമയങ്ങളിൽ സഹായിക്കാറുണ്ടായിരുന്നു. ഇതിനിടയിൽ അപകടം സംഭവിച്ചതാകാമെന്നാണ് നിഗമനം. പിതാവ് ഷെമീർ സോപ്പ് കമ്പനിയിലെത്തിയപ്പോഴാണ് മുഹമ്മദ്‌ഷാമിൽ മെഷീനിൽ കുടുങ്ങിക്കിടക്കുന്നത് കാണുന്നത്. തുടർന്ന് വിവരം അറിയിച്ചതിനെ അടിസ്ഥാനത്തിൽ മഞ്ചേരിയിൽ നിന്ന് അഗ്നിശമനസേനയും പാണ്ടിക്കാട് പോലീസും ട്രോമകെയർ വളൻ്റിയന്മാരും ചേർന്ന് വളരെ പണിപെട്ടാണ് മൃതദേഹം പുറത്തെടുത്തത്.
ഷോർട്ട്സർക്യൂട്ടാണ് അപകടകാരണമായി പറയുന്നത്. മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലുള്ള മൃതദേഹം വ്യാഴാഴ്‌ച പോസ്റ്റ് മോർട്ടത്തിന് ശേഷം പുളമണ്ണ മുണ്ടക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഉമ്മ: സൗദാബി. സഹോദരങ്ങൾ: മിൻഹ, അഷ്മിൽ, ജുൻഹ.