• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

രാജിവയ്ക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍ ; പാകിസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവില്ല

by Web Desk 06 - News Kerala 24
March 24, 2022 : 8:45 am
0
A A
0
ഇമ്രാന്റെ പാര്‍ട്ടി വിദേശ സംഭാവന മറച്ചുവച്ചെന്ന് റിപ്പോര്‍ട്ട്

ഇസ്ലാമാബാദ് : പാക് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും വെറുതെ ഇറങ്ങിപ്പോകില്ലെന്ന് ഇമ്രാന്‍ ഖാന്‍. ബുധനാഴ്ച മാധ്യമങ്ങളെ കണ്ടപ്പോഴാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇതോടെ രാഷ്ട്രീയപ്രതിസന്ധിക്ക് ഇമ്രാന്‍റെ രാജിയിലൂടെ പരിഹാരം ഉണ്ടാകില്ലെന്ന് വ്യക്തമായി.  ‘എന്നെ തോൽപ്പിക്കാൻ പ്രതിപക്ഷം എല്ലാ കാർഡുകളും പുറത്തെടുക്കും എന്നറിയാം. എനിക്കെതിരെ അവർ കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളിപ്പോകും’ -ഇമ്രാന്‍ ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ഏതെങ്കിലും കള്ളന്മാരുടെ താല്‍പ്പര്യത്തിന് വേണ്ടിയല്ല താന്‍ നേതാവായത്, അതിനാല്‍ തന്നെ എന്തിന് രാജിവയ്ക്കണം’. എന്നെ വീട്ടിലിരുത്താം എന്നത് അതിമോഹമാണ് ഇമ്രാന്‍ പറഞ്ഞു. സര്‍ക്കാറിന്‍റെ അനിവാര്യമായ പതനം ഒഴിവാക്കാന്‍ അവസാന അടവുകള്‍ പയറ്റി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാക് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ഇമ്രാന്‍.

സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്ന വിമതന്മാരെ അയോഗ്യരാക്കണമെന്നാണ് ഇമ്രാന്‍റെ ആവശ്യം. ഇതിനായി ഭരണഘടന വ്യവസ്ഥയില്‍ വ്യക്തത വേണമെന്നാണ് ഇമ്രാന്‍റെ ഹര്‍ജി. അറ്റോർണി ജനറൽ ഖാലിദ് ജാവേദ് ഖാൻ ആണ് ഹർജി നൽകിയത്. പാർട്ടിക്കെതിരെ വോട്ടു ചെയ്യുന്നവരെ അയോഗ്യരാക്കാമെന്ന് ഭരണഘടനയിൽ പറയുന്നുണ്ടെങ്കിലും കാലാവധിയെപ്പറ്റി വ്യക്തതയില്ല. ഇതിലാണ് ഇമ്രാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ഈ നടപടിയിലൂടെ ആജീവനാന്ത വിലക്ക് പേടിച്ച് വിമതര്‍ പിരിച്ച് ഇമ്രാന്‍റെ പാളയത്തില്‍ എത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

വിമതരായ 24 പേരെയും തിരിച്ചെത്തിക്കാനായി കൊണ്ടുപിടിച്ച ശ്രമമാണ് ഇമ്രാന്‍റെ ഭാഗത്ത് നിന്നും നടക്കുന്നത്. സ്നേഹമുള്ള പിതാവിനെപ്പോലെ താൻ എല്ലാവരോടും ക്ഷമിക്കുമെന്നുമാണ് ഇമ്രാന്റെ വാക്കുകൾ. നാളെ തുടങ്ങാനിരിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. 342 അംഗ പാർലമെന്റിൽ 172 വോട്ട് ആണ് ഭൂരിപക്ഷത്തിന് വേണ്ടത്. പ്രതിപക്ഷകക്ഷിയായ പാക്കിസ്ഥാൻ മുസ്​ലിം ലീഗ്– നവാസ് വിഭാഗം, പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) എന്നിവരുടെ എംപിമാരാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇവര്‍ക്കൊപ്പം ഇമ്രാന്‍റെ പാര്‍ട്ടി വിമതന്മാരും ചേര്‍ന്നാല്‍ സര്‍ക്കാര്‍ താഴെവീഴും. സ്നേഹമുള്ള പിതാവിനെപ്പോലെ താൻ എല്ലാവരോടും ക്ഷമിക്കുമെന്നാണ് അനുനയത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം വിമതര്‍ക്ക് ഇമ്രാന്‍ നല്‍കിയ സന്ദേശം. എന്നാല്‍ ഇതുവരെ പ്രശ്നം പരിഹാരമില്ലെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം ഇമ്രാന്‍ സ്ഥാനമൊഴിയുന്നതാണ് നല്ലത് എന്നാണ് പാക് സൈന്യത്തിന്‍റെ അഭിപ്രായം എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. പാക്കിസ്ഥാനിൽ നടക്കുന്ന ഇസ്​ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ സമ്മേളനത്തിനു ശേഷം സ്ഥാനമൊഴിയണമെന്ന് പാക് കരസേന മേധാവി ലഫ്. ജനറൽ ഖമർ ജാവേദ് ബജ്വ ഇമ്രാനോട് നിര്‍ദേശിച്ചതായി പാക് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ട്. ഇതോടെ സൈന്യവും ഇമ്രാനെ കൈയ്യൊഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് ഒരു മാസം ; കൊല്ലപ്പെട്ടത് നിരവധി പേർ

Next Post

മത്സ്യബന്ധനത്തിന് പോയ 16 ഇന്ത്യക്കാർ ശ്രീലങ്കൻ തീരസംരക്ഷണ സേനയുടെ പിടിയിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
മത്സ്യബന്ധനത്തിന് പോയ 16 ഇന്ത്യക്കാർ ശ്രീലങ്കൻ തീരസംരക്ഷണ സേനയുടെ പിടിയിൽ

മത്സ്യബന്ധനത്തിന് പോയ 16 ഇന്ത്യക്കാർ ശ്രീലങ്കൻ തീരസംരക്ഷണ സേനയുടെ പിടിയിൽ

മാസ്കിലെങ്കിൽ ഇനി കേസില്ല ; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

കോവിഡ് നിയന്ത്രണം നീക്കി ; മാസ്ക്കും അകലവും തുടരും

കോഴിക്കോട് കെ.എസ്.ആർ.ടി.സി അധിക സർവീസില്ല ; മന്ത്രിയുടെ നിർദേശം അവ​ഗണിച്ചു

കോഴിക്കോട് കെ.എസ്.ആർ.ടി.സി അധിക സർവീസില്ല ; മന്ത്രിയുടെ നിർദേശം അവ​ഗണിച്ചു

കൊവിഡ് വ്യാപനം ; കെഎസ്ആർടിസി ബസ് സർവീസ് നിർത്തിവെക്കില്ലെന്ന് ഗതാഗതമന്ത്രി

ചാര്‍ജ് വര്‍ധനവില്‍ നടപടികള്‍ അന്തിമഘട്ടത്തില്‍ ; സ്വകാര്യ ബസ് സമരം അനാവശ്യമെന്ന് ഗതാഗതമന്ത്രി

കൊവിഡ് നിയന്ത്രണം ലംഘിച്ചു ; നടപടി നേരിട്ടത് 66 ലക്ഷത്തോളം പേർ ; മാസ്ക്കില്ലാത്തതിന് പിഴ 213 കോടിയിലേറെ!

കൊവിഡ് നിയന്ത്രണം ലംഘിച്ചു ; നടപടി നേരിട്ടത് 66 ലക്ഷത്തോളം പേർ ; മാസ്ക്കില്ലാത്തതിന് പിഴ 213 കോടിയിലേറെ!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In