ദില്ലി: യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്ന്‍ സംഘര്‍ഷത്തിന് പരിഹാരം കണ്ടെത്താന്‍ സാധ്യമായതെല്ലാം ഇന്ത്യ ചെയ്യുമെന്നും മോദി ഉറപ്പു നല്‍കി. യുക്രെയ്നില്‍ റഷ്യ അിനിവേശം നടത്തിയതിന് 15 മാസങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് മോദി സെലന്‍സ്‌കിയുമായി നേരിട്ട് സംവദിക്കുന്നത്.
യുക്രെയ്‌നിലെ യുദ്ധം വളരെ വലിയ പ്രശ്‌നമാണെന്നും അത് ലോകമെമ്പാടും വ്യത്യസ്തമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഹിരോഷിമയില്‍ നടന്ന ജി 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി പറഞ്ഞു. ‘ഇന്ത്യയും ഞാനും ഈ സംഘര്‍ഷത്തിന് പരിഹാരം കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നു’ പ്രധാനമന്ത്രി മോദി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഈ സംഘര്‍ഷത്തെ രാഷ്ട്രീയ,സാമ്പത്തിക പ്രശ്‌നമായി കാണുന്നില്ലെന്നും ഇത് മനുഷ്യത്വത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും പ്രശ്‌നമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.