ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഇന്ന് ചര്‍ച്ച നടത്തും. റഷ്യ യുക്രെയ്ന് യുദ്ധം, കൊവിഡ് സാഹചര്യം തുടങ്ങിയ വിഷയങ്ങളാകും ഓണ്‍ലൈന്‍ യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണമടക്കമുള്ള വിഷയങ്ങളും ചർച്ചയാകും. ഇരു രാജ്യങ്ങളുടെയും പ്രതിരോധ വിദേശ കാര്യമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് നേതാക്കളുടെ ചര്‍ച്ച. നാളെയാണ് ഇന്ത്യ അമേരിക്ക പ്രതിരോധ വിദേശകാര്യ മന്ത്രിമാരുടെ യോഗം തുടങ്ങുക.