ദില്ലി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ദില്ലി വനിതാ ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥനും ഭാര്യയ്ക്കുമെതിരെ കേസ്. പോക്സോ കുറ്റമടക്കം ചുമത്തിയാണ് എഫ്ഐആർ ഇട്ടിരിക്കുന്നത്. അച്ഛൻ മരിച്ചശേഷം ഉദ്യോഗസ്ഥൻ്റെ സംരക്ഷണയിലായിരുന്നു പെൺകുട്ടി.