കോഴിക്കോട് : ഞങ്ങളെ മനസിലാക്കാത്ത വെറുപ്പോടെ നോക്കുന്ന നിങ്ങളിൽ ചിലർ മനുഷ്യരല്ലെന്ന് കവി പ്രകാശ് ചെന്തളം. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഭാര്യക്കൊപ്പമെത്തിയ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവിത്തിൽ കവിതയിലൂടെയാണ് ഗോത്രകവി പ്രതികരിച്ചത്.
ഓർക്കുന്നുണ്ടോ ഈ മുഖം
കള്ളങ്ങളുടെ മുഖം ചാർത്തി അപമാനിച്ചിറക്കിവിട്ട ഒരു പാവം മനുഷ്യൻ.
രൂപം നോക്കി. വസ്ത്രം നോക്കി അടക്കാവുന്നതാണോ ഒരാളെ
ഞാൻ ഉൾപ്പെടുന്ന ഗോത്ര ആദിമക്കൾക്ക് കള്ളം പറഞ്ഞു നടക്കല്ലല്ല പണി
കട്ട് മുടിക്കാനുo നേരമില്ല.
പകലന്തിയോളം മണ്ണിൽ വിയർത്തിട്ട് തന്നെയാണ് ജീവിക്കുന്നത്.
കള്ളം ചുമത്തി മധുവിനെ ഇല്ലാതാക്കിയ പോലെ
വീണ്ടും ഇതാ.
വിവരമുണ്ടോ
നാണമുണ്ടോ നിങ്ങൾക്ക്.
ദിവസവും പത്രങ്ങൾ നോക്കിയാൽ കാണാം കട്ടവന്റെയും പിടിച്ചുപറിച്ചവന്റെയും കൊന്നവന്റെയും ചിത്രം വർത്ത
അതിൽ ഗോത്ര മക്കൾ ഉണ്ടാവില്ല
ഞങ്ങൾ അത് ശീലിച്ചിട്ടില്ല അതാണ് സത്യം.
ആദിവാസികളെ കാണുമ്പോൾ ഇപ്പോഴും ചിലർക്ക് കുത്തലുണ്ട്
അത് അവിടെ വച്ചാൽ മതി.
കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന നിങ്ങളുടെ തന്ത്രം
ഇനിയെങ്കിലും അവസാനിപ്പിക്കണം.
ഞാനടങ്ങുന്ന ആദിവാസി എന്ന് നിങ്ങൾ പറയുന്ന ഞങ്ങൾ
നിങ്ങളെ പോലെ തന്നെയാണ് ജീവിക്കുന്നത്
ചോറ് തന്നെയാണ് തിന്നുന്നത് അല്ലാതെ തീട്ട മല്ല
എന്നിട്ടും ഞങ്ങളെ മനസിലാക്കാത്ത വെറുപ്പോടെ നോക്കുന്ന നിങ്ങളിൽ ചിലർ മനുഷ്യരല്ല അതാണ് സത്യം.