പാലക്കാട് : പെരുവെമ്പില്‍ കൊല്ലപ്പെട്ട ജാന്‍ബീവിയുടെ പങ്കാളിക്കായി പൊലീസ് അന്വേഷണം തുടരുന്നു. പല്ലശ്ശനയില്‍ താമസിച്ചിരുന്ന അയ്യപ്പനെന്ന ബഷീറിനു വേണ്ടിയാണ് അന്വേഷണം. ഇയാളാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ഇന്നലെ രാവിലെയാണ് പെരുവമ്പ് കുഴല്‍മന്ദം റോഡരികില്‍ നാല്പതുകാരിയായ ജാന്‍ബീവിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്ത് അറുത്ത നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. മൃതദേഹം കണ്ടതിന്റെ തലേദിവസം ജാന്‍ ബീവിയും മറ്റൊരു പുരുഷനും തമ്മില്‍ തര്‍ക്കം ഉണ്ടായതിനെ ദൃക്സാക്ഷികള്‍ ഉണ്ട്. ഇത് അയ്യപ്പന് ആണെന്ന് എന്ന നിഗമനത്തിലാണ് പൊലീസ്.