നിലമ്പൂർ: മന്ത്രവാദത്തിന്റെ പേരിൽ കേരള പൊലീസിലെ ദുരാചാരങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. റേഷണലിസ്റ്റ് ലോയേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. കെ.കെ. രാധാകൃഷ്ണനാണ് പരാതിക്കാരൻ.
ഔദ്യോഗിക ആവശ്യത്തിന് വാങ്ങിയ അഞ്ച് കാറുകൾ ക്ഷേത്രത്തിലെത്തിച്ച് പൊലീസ് വാഹനപൂജ നടത്തുന്നതിന്റെ വിഡിയോ ദൃശ്യം അടക്കം പങ്കുവെച്ചാണ് പരാതി. യൂനിഫോം ധരിച്ച പൊലീസ് ഉദ്യോഗസ്ഥൻ പൂജാരിയുടെ കാലിൽ തൊട്ട് വന്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ ഓഫിസിന്റെ ആവശ്യത്തിനുള്ള വാഹനങ്ങളാണ് പൂജക്കെത്തിച്ചത്.