കൊച്ചി: എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ ജനുവരി 29-ന് രാവിലെ 11 മുതല്‍ സംസ്ഥാന പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റി മെമ്പര്‍ പി കെ. അരവിന്ദ ബാബു പരാതിയിന്മേല് ഹിയറിങ് നടത്തും. അന്നേദിവസം രാവിലെ 10 മുതല്‍ 11 വരെ പൊതുജനങ്ങള്‍ക്ക് കേരള പൊലീസ് നയമത്തിലെ വകുപ്പ് 110(1) പ്രകാരം പോലീസ് സൂപ്രണ്ടിന്റെയും അതിനു മുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെയും എല്ലാതരത്തിലുള്ള നടപടി ദൂഷ്യത്തെപ്പറ്റിയുള്ള പരാതികൾ സ്വീകരിക്കും.
മറ്റ് പദവികളിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കസ്റ്റഡിയിലുള്ള സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കല്‍ അല്ലെങ്കില്‍ ഏതെങ്കിലും ആളുടെ മരണത്തിന് കാരണമാകല്‍ അല്ലെങ്കില്‍ ഏതെങ്കിലും ആളെ ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളിലുള്ള ഗുരുതര സ്വഭാവത്തിലുള്ള പരാതികളും അതോറിറ്റി മുമ്പാകെ നേരിട്ട് സമര്‍പ്പിക്കാം.