ഇടുക്കി : മൂലമറ്റത്ത് പായയില്‍ കെട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പോലീസ്. മേലുകാവ് സ്വദേശി സാജന്‍ സാമുവലാണ് കൊല്ലപ്പെട്ടത്. കൊലയാളി സംഘത്തില്‍ എട്ട് പേരുണ്ട്. മൂലമറ്റം സ്വദേശി ഷാരോണ്‍ ബേബി ഉള്‍പ്പെടെ ആറ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ളവരാണ് പിടിയിലായവര്‍. ഓട്ടോ ഡ്രൈവര്‍ നല്‍കിയ വിവരമാണ് കേസില്‍ നിര്‍ണായകമായത്. മൃതദേഹം ഉപേക്ഷിക്കാന്‍ കൊണ്ടുപോയത് ഓട്ടോറിക്ഷയിലാണ്. സംശയം തോന്നിയ ഡ്രൈവര്‍ കാഞ്ഞാര്‍ എസ്‌ഐക്ക് വിവരം കൈമാറുകയായിരുന്നു.