തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിൽ തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമിച്ച സംഘം അവരുടെ നാടായ ഉത്തർ പ്രദേശിലെത്തി. തോക്ക് ചൂണ്ടിയുള്ള കവർച്ചാ ശ്രമം നടത്തിയ ഈ സംഘത്തിന് വേണ്ടി പൊലീസ് അന്വേഷണം നടക്കുന്നുവെന്ന് പറഞ്ഞ സമയത്താണ് ഇവർ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്ത് എത്തി അവിടെ നിന്നും ഉത്തർ പ്രദേശിലേക്കും പോയത്. മോഷണ ശ്രമത്തിന് ശേഷം പ്രധാന പ്രതി മോനിഷും കൂട്ടരും കാറിലാണ് കൊല്ലത്തേക്ക് പോയത്. ശേഷം അവിടെ നിന്നും ട്രെയിനിലും കയറി രക്ഷപ്പെടുകയായിരുന്നു.
മോഷ്ടാക്കൾ രക്ഷപ്പെട്ടത് പൊലിസിന് സംഭവിച്ച വൻ വീഴ്ച ആണ്. ഉത്തരേന്ത്യൻ മോഷണ സംഘം ഭീതി പരത്തിയ ശേഷം ആണ് തിരുവനന്തപുരത്ത് നിന്നും മുങ്ങിയത് . തമ്പാനൂരിൽ നിന്നാണ് കൊല്ലത്ത് എത്തിയത്. നാലുമണിക്ക് തമ്പാനൂരിൽ നിന്നും രക്ഷപ്പെട്ടു. പൊലീസ് മോഷ്ടാക്കളെ കണ്ടെത്താൻ അരിച്ചു പറക്കുന്നുവെന്ന് പറയുമ്പോഴാണ് ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ കൊല്ലത്തേക്ക് കടന്നത്. അതേസമയം മോഷ്ടാക്കളെ കുറിച്ച് എല്ലാ ജില്ലകളിലും പൊലീസിനേയും റെയിൽവേ പൊലീസിനേയും വിവരം അറിയിച്ചിരുന്നു. എന്നാൽ കൊല്ലം പൊലീസും റെയിവേ പൊലീസും അനങ്ങിയില്ലെന്നും വ്യക്തമായി.