തിരുവനന്തപുരം: മാലിന്യങ്ങള്‍ കത്തിക്കുന്നവര്‍ക്കെതിരെ നടപടിയുമായി പോലീസ്. മാലിന്യങ്ങള്‍ കത്തിക്കുന്നവര്‍ക്കെതിരെയും അലക്ഷ്യമായി വലിച്ചെറിയുന്നവര്ക്കെതിരെയുമാണ് കര്‍ശന നടപടി. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പോലീസ് സ്റ്റേഷനുകളില്‍ പ്രത്യേക എന്‍ഫോഴ്സ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.