കൊച്ചി: നിയമ ലംഘനത്തില്‍ കൊച്ചിയില്‍ പൊലീസ് നടപടി ശക്തമാക്കി.ഇന്നലെ രാത്രി മാത്രം 412 കേസുകളാണ് എടുത്തത്. മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായത് 235 പേരാണ്. 43 ഗുണ്ടകളും പിടിയിലായി. ലഹരിക്കടത്ത് കേസുകളിലെ 36 പേരേയും പിടികൂടി. സ്വകാര്യ ബസ്സിന്റെ മരണപ്പാച്ചിലിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം സംഭവിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസവും കൊച്ചിയിൽ പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ കൂടി പശ്ചാത്തലത്തില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്. നിയമം ലംഘിച്ചു സര്‍വീസ് നടത്തിയ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ വിവിധ ഇടങ്ങളിലായി പൊലീസ് നടപടിയുമെടുത്തിരുന്നു.