കൊച്ചി : ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ നിന്നും കേരളക്കര ഇതുവരെ മുക്തി നേടിയിട്ടില്ല. നിരവധി പേരാണ് പ്രതിയ്ക്ക് ഒപ്പം പോയ പൊലീസുകാർക്കെതിരെ വിമർശനവുമായി എത്തുന്നത്. ഇപ്പോഴിതാ ഡോക്ടർ വന്ദന ദാസിനെ പെലീസ് അറിഞ്ഞു കൊണ്ട് മരണത്തിന് വിട്ടു കൊടുത്തുവെന്ന് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. പൊലീസിന് ദീർഘവീക്ഷണം ഇല്ലാതെ പോയി. ഡോക്ടറുടെ അടുത്ത് പ്രതിയെ എന്തിന് ഒറ്റക്കാക്കിയെന്നും സുരേഷ ഗോപി ചോദിച്ചു.
‘ആ വന്ന പൊലീസുകാരിൽ ഒരാളുടെ, അല്ലെങ്കിൽ എല്ലാവരുടെയും അടുത്ത രക്തബന്ധത്തിലുള്ള കുട്ടി ആയിരുന്നു ആ ഡോക്ടർ എങ്കിൽ ഇവരീ പറയുന്ന അമ്പത് മീറ്റിൽ നൂറ് മീറ്റർ മാറി നിൽക്കുമായിരുന്നോ. ഇതെന്റെ പെങ്ങളുടെ മകളാണ് എന്നൊരു ബോധ്യം അയാൾക്ക് സത്യത്തിൽ ഉണ്ടായിരുന്നുവെങ്കിൽ. അവർ ഇട്ടിട്ട് പോകുമായിരുന്നോ. നിയമം പറയുമായിരുന്നോ. ഇത്രയെ എനിക്ക് ആ ഉദ്യോഗസ്ഥരോട് ചോദിക്കാനുള്ളൂ’, എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത്.