ലഖ്നൌ: ഉത്തര്‍പ്രദേശില്‍ സ്വാതന്ത്രദിനാഘോത്തിനിടെ യൂണിഫോമില്‍ നാഗനൃത്തം ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. നൃത്തം ചെയ്ത സബ് ഇൻസ്പെക്ടറെയും കോണ്‍സ്റ്റബിളിനെയും സ്ഥലം മാറ്റി. പില്‍ബിത്തില്‍ പുരാൻപൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിയുണ്ടായത്.
ദൃശ്യങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥർ ബാൻഡ് താളത്തിനൊത്ത് നൃത്തം ചെയ്യുന്നത് വ്യക്തമാണ്. സബ് ഇൻസ്പെക്ടർ ഒരു മകുടിയുമായി നീങ്ങുമ്പോൾ കോൺസ്റ്റബിള്‍ ഇതിന് അനുസരിച്ച് നൃത്തം ചെയ്യുകയാണ് ചെയ്യുന്നത്. ചുറ്റും കൂടിനില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കൈകൊട്ടി നൃത്തത്തെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ യുപി പൊലീസിന് എതിരെ വിമർശനം ഉയര്‍ന്നിരുന്നു.
जब दारोगा जी बने सपेरा, नागिन कांस्टेबल को अपनी बीन पर नचाया।😂 pic.twitter.com/eVHCx3hJgo
— Jaiky Yadav (@JaikyYadav16) August 16, 2022