ആലപ്പുഴ : പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നു ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്. കുട്ടിയെ തിരിച്ചറിഞ്ഞാൽ മാതാപിതാക്കളെയും പ്രതിചേർക്കും. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കും. പോപ്പുലർ ഫ്രണ്ട് നേതാക്കളെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യും. കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാൾ കുട്ടിയുടെ ബന്ധുവല്ലെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് ജില്ലയിൽ പോപ്പുലർ ഫ്രണ്ട് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.