ആലപ്പുഴ : തപാൽ വോട്ടുകൾ തിരുത്തിയെന്ന വെളിപ്പെടുത്തലിൽ ജി.സുധാകരനെതിരെ പോലീസ് കേസെടുത്തു. വിവാദ പ്രസംഗത്തിന് പിന്നാലെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ കത്ത് നൽകിയിരുന്നു. കത്തിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം ലഭിച്ചതിന് പിന്നാലെ ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. തപാൽ ബാലറ്റ് തിരുത്തിയെന്ന വെളിപ്പെടുത്തലിലാണ് കേസെടുത്തത്. ഐപിസി 465, 468, 471 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.