ഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി അതിഷിക്കെതിരെ കേസെടുത്ത് പോലീസ്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനും അതിഷിയുടെ അനുയായികൾ ഡൽഹി പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിക്കുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പത്ത് വാഹനങ്ങളിലായി അറുപതോളം അനുയായികളുമായി ഫത്തേ സിംഗ് മാർഗിൽ എത്തിയ അതിഷി പെരുമാറ്റ ചട്ടം ലംഘിക്കുകയും മടങ്ങി പോകാൻ പോലീസ് ആവശ്യപ്പെട്ടപ്പോൾ വിസമ്മതിക്കുകയും ചെയ്തു എന്നാണ് സംഭവത്തിനെക്കുറിച്ച് പോലിസ് വിശദീകരിക്കുന്നത്.