എറണാകുളം: കൊച്ചിയില്‍ വാഹനാപകടങ്ങള്‍ക്കും മയക്കുമരുന്ന് ഉപയോഗത്തിനും എതിരെ നടപടി ശക്തമാക്കി പോലീസ്. ഡിസിപി സുദര്‍ശന്റെ നേതൃത്വത്തില്‍ നടത്തിയ സ്പെഷ്യൽ കോമ്പിങ് ഓപ്പറേഷനില്‍ 406 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മദ്യപിച്ചു വാഹനം ഓടിച്ചതിന് 221 കേസുകളും അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് 93 കേസുകളും പൊതുസ്ഥലത്ത് മദ്യപിച്ചതിന് 32 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.മയക്കുമരുന്ന് വില്പനയും ഉപയോഗത്തിലും 40 കേസുകളും നിരോധിത പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും വില്പനയ്ക്കും 20 കേസുകളും രജിസ്റ്റര്‍ ചെയ്തു. ക്രിസ്മസ് പുതുവത്സര ആഘോഷം കൂടി കണക്കിലെടുത്ത് വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് പോലീസ് അറിയിച്ചു.