തിരുവനന്തപുരം : ഇന്ധനമടിക്കാൻ പണമില്ലാതെ പോലീസ്. പേരൂർക്കട എസ് എ പി ക്യാമ്പിൽ ഇന്ധന വിതരണം നിർത്തി. സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനാല്‍ എസ്എപി ക്യാമ്പിലെ പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വിതരണം നിര്‍ത്തി. ഇന്ധന കമ്പനികൾക്ക് വൻ കുടിശിക. പുറത്ത് നിന്നുള്ള കെഎസ്ആര്‍ടിസി പമ്പില്‍ നിന്നും കടമായിട്ടോ, സ്വകാര്യ പമ്പില്‍ നിന്നോ കടമായി ഇന്ധ മടിക്കണമെന്ന് ഡിജിപി അനില്‍കാന്ത് അറിയിച്ചു. ഇന്ധന കമ്പനികള്‍ രണ്ടര കോടി രൂപയാണ് പോലീസ് നല്‍കാനുള്ളത്. ഈ സാമ്പത്തിക വര്‍ഷം അനുവദിച്ച പണം കഴിഞ്ഞെന്ന് ഡിജിപി പറഞ്ഞു. കൂടുതല്‍ പണം ചോദിച്ചിട്ടും സര്‍ക്കാര്‍ അനുവദിച്ചില്ലെന്നും ഡിജിപി വ്യക്തമാക്കി. അനാവശ്യ ചെലവുകള്‍ സര്‍ക്കാര്‍ കൂട്ടുമ്പോഴാണ് ഇന്ധന മടിക്കാന്‍ കടം വാങ്ങാന്‍ പൊലിസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.