തിരുവനന്തപുരം: തെക്കന്‍ കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി പൂർണ്ണമായും ഒറ്റപ്പെട്ടു.12 – മത്തെ വളവിൽ റോഡ് പൂർണമായി തകർന്നു. നേരത്തെ ഇടിഞ്ഞതിന്റെ ബാക്കിയുള്ള റോഡാണ് ഇടിഞ്ഞ് വീണത്. 12ആംവളവിന് മുകളിലേക്ക് വാഹനങ്ങൾക്ക് കടന്നു പോകാനാവില്ല.ഇന്ന് ഉച്ചയ്ക്ക് ശേഷം പെയ്ത മഴയിലാണ് റോഡ് പൂർണമായി തകർന്നത്. ലയങ്ങളിലെ തൊഴിലാളികളെയും KTDC ജീവനക്കാരെയും മാറ്റാൻ ശ്രമം തുടരുന്നു