കോഴിക്കോട്> കായക്കൊടി നിടുമണ്ണൂർ എൽപി സ്‌കൂളിൽ ബിജെപി അനുഭാവികളായ മാനേജരുടെയും അധ്യാപകയുടെയും നേതൃത്വത്തിൽ രഹസ്യമായി പൂജ നടത്തിയ സംഭവത്തിൽ സ്‌കൂൾ മാനേജർ നിടുമണ്ണൂർ പൂത്തുറ മാതൃശ്രീ അരുണ, ഭർത്താവ് രാജേന്ദ്രൻ, മകൻ സുധീഷ് എന്നിവരെ പൊലീ അറസ്റ്റ് ചെയ്ത വിട്ടയച്ചു.
ചൊവ്വാഴ്ച രാത്രി എട്ടോടെ ക്ലാസ് മുറിയിലും പ്രധാനധ്യാപികയുടെ മുറിയിലുമായാണ് ഇഷ്ടിക കളമൊരുക്കി പൂജ നടത്തിയത്. പുറത്തുനിന്നും നാല് പൂജാരിമാരും എത്തിയിരുന്നു. സിപിഐ എം പ്രവർത്തർ പ്രതിഷേധവുമായി എത്തിയതോടെ പൂജ അവസാനിപ്പിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. സ്‌കൂളിന്റെ പ്രധാന അധ്യാപികയും മറ്റ് അധ്യാപകരും പിടിഎ ഭാരവാഹികളും പൂജയുടെ വിവരം അറിഞഅഞിരുന്നില്ല. എന്തിനാണ് പൂജയെന്ന് വ്യക്തമല്ല.
രാത്രിയിൽ സ്‌കൂളിലേക്ക് വാഹനങ്ങൾ വരുന്നത് കണ്ടാണ് നാട്ടുകാർ ശ്രദ്ധിച്ചത്. തുടർന്നാണഅ സിപിഐ എം പ്രവർത്തർ പ്രതിഷേധവുമായി എത്തിയത്. മാനേജർക്കും അധ്യാപികക്കുമെതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, അഖിലേനത്്യ ജനാധിപത്യ മഹിളാ അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ സ്‌കൂളിലേക്ക് മാർച്ച് നടത്തി.