തിരുവനന്തപുരം: കാട്ടാക്കട കുളത്തോട്ടുമല വൃദ്ധസദനത്തിലെ ജലസംഭരണിയിൽ മുള്ളൻ പന്നി കുടുങ്ങി. വിദ്ധസദനം അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പരുത്തിപള്ളി ആർ ആർ ടി ടീം സ്ഥലത്തെത്തി മുള്ളൻ പന്നിയെ പിടികൂടി.വൃദ്ധ സദനത്തിൽ ഉപയോഗ ശൂന്യമായി കിടന്ന ജലസംഭരണിയിൽ ബുധനാഴ്ച വൈകുന്നേരത്തോടെ ആണ് മുള്ളൻ പന്നിയെ അന്തേവാസികൾ കണ്ടത്.
തുടർന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പരുത്തിപ്പള്ളി ഫോറസ്റ്റ് ബീറ്റ് ഓഫീസറും ആർ ആർ ടി അംഗവും ആയ രോഷ്നി ജി എസ്സ് ,ശരത്,നിഷാദ് എന്നിവർ ചേർന്നാണ് മുള്ളൻ പന്നിയെ ഇരുമ്പ് വലയിൽ കയറ്റി ജലസംഭരണിയിൽ നിന്നും പുറത്തെത്തിച്ചത്. മുള്ളൻ പന്നിയെ പിന്നീട് വനം വകുപ്പ് ആസ്ഥാനത്തേക്ക് കൊണ്ട് പോയി. ഇതിനെ ഉൾക്കാട്ടിൽ തുറന്നു വിടുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. കാട്ടാക്കട, മലയിൻകീഴ്, കുറ്റിച്ചൽ പ്രദേശങ്ങളിൽ നേരത്തേയും മുള്ളൻപന്നിയുടെ സാനിദ്ധ്യം ഉണ്ടായിട്ടുണ്ട്.