• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

റഷ്യൻ ചാര തിമിംഗലത്തെ കൊന്നത് മരത്തടി, വെടിയേറ്റെന്ന ആരോപണം തള്ളി പോസ്റ്റുമോർട്ടം റിപ്പോർട്ട്

by Web Desk 06 - News Kerala 24
September 14, 2024 : 9:57 am
0
A A
0
റഷ്യൻ ചാര തിമിംഗലത്തെ കൊന്നത് മരത്തടി, വെടിയേറ്റെന്ന ആരോപണം തള്ളി പോസ്റ്റുമോർട്ടം റിപ്പോർട്ട്

മോസ്കോ: റഷ്യ ചാരപ്രവർത്തനത്തിന് പരിശീലനം നൽകിയതെന്ന് സംശയിക്കുന്ന ബെലൂഗ തിമിംഗലത്തിന്റെ മരണകാരണം പുറത്ത്. ചാരതിമിംഗലം എന്ന പേരിൽ പ്രശസ്തി നേടിയ ബെലൂഗ തിമിംഗലത്തെ വെടിവച്ച് കൊന്നതാണെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചിരുന്നു. അന്തർദേശീയ തലത്തിൽ ഇത് ചർച്ചയായതിന് പിന്നാലെയാണ് ഹ്വാൾഡിമിർ എന്ന് പേരുള്ള ഈ ബെലൂഗ തിമിംഗലത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വരുന്നത്. എന്നാൽ മനുഷ്യന്റെ ഇടപെടലുകളല്ല ബെലൂഗ തിമിംഗലത്തിന്റെ മരണത്തിന് കാരണമായതെന്നാണ് ഫോറൻസിക് വിദഗ്ധർ വിശദമാക്കുന്നത്. അത്ര ചെറുതല്ലാത്ത മരത്തടി വായിൽ കുടുങ്ങിയത് നീക്കാനാവാതെ വന്നതാണ് ബെലൂഗ തിമിംഗലത്തിന്റെ ദാരുണാന്ത്യത്തിലേക്ക് എത്തിയതിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്.

അവകാശ പ്രവർത്തകരുടെ പ്രതിഷേധത്തിന് പിന്നാലെ നോർവീജിയൻ പൊലീസാണ് ബെലൂഗ തിമിംഗലത്തിന്റെ മരണത്തിൽ അന്വേഷണം ആരംഭിച്ചത്. തിമിംഗലത്തിന്റെ ശരീരത്തിൽ വെടിയേറ്റതിന്റെ നിരവധി അടയാളങ്ങളുണ്ടെന്നായിരുന്നു വൺ വെയിൽ ആൻഡ് നോഹ എന്ന മൃഗാവകാശ സംഘടന ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ 35 സെന്റിമീറ്ററും 3 സെന്റിമീറ്റർ വ്യാപ്തിയുമുള്ള ഒരു മരക്കഷ്ണം ഹ്വാൾഡിമിറിന്റെ വായിൽ കുടുങ്ങിയ നിലയി കണ്ടെത്തിയതായും ഇത് തീറ്റ തേടുന്നതിലടക്കം തിമിംഗലത്തിന് തടസം സൃഷ്ടിച്ചതായും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമാക്കുന്നു. 14 അടി നീളവും 2,700 പൗണ്ട് ഭാരവുമുണ്ടായിരുന്നു ഈ തിമിംഗലത്തിനുണ്ടായിരുന്നത്.

സെപ്തംബർ 1നാണ് ബെലൂഗ തിമിംഗലത്തെ നോർവീജിയൻ തീരത്തിന് സമീപത്തായി ചത്ത നിലയിൽ കണ്ടെത്തിയത്. നോർവേയുടെ തെക്ക് പടിഞ്ഞാറൻ പട്ടണമായ റിസവികയുടെ സമീപത്തായി ഒഴുകി നടക്കുന്ന നിലയിലായിരുന്നു ഹ്വാൾഡിമിറിനെ കണ്ടെത്തിയത്. നോർവീജിയൻ കടലിൽ അഞ്ച് വർഷങ്ങൾക്ക് മുൻപാണ് ഹ്വാൾഡിമിറിനെ ആദ്യമായി കണ്ടെത്തുന്നത്. ഗോ പ്രോ ക്യാമറ ഘടിപ്പിച്ച നിലയിലായിരുന്നു ഹ്വാൾഡിമിറിനെ കണ്ടെത്തിയത്. ഗോ പ്രോ ക്യാമറ ഘടിപ്പിക്കാനുപയോഗിച്ച സംവിധാനത്തിലെ എഴുത്തുകളാണ് ചാരപരിശീലനം ലഭിച്ച തിമിംഗലമാണ് ഇതെന്ന സംശയം രൂപപ്പെടാൻ കാരണമായത്. എന്നാൽ ആരോപണത്തേക്കുറിച്ച് റഷ്യ പ്രതികരിച്ചിരുന്നില്ല.

വർഷങ്ങളായി ഈ തിമിംഗലത്തെ നിരീക്ഷിച്ചിരുന്ന എൻജിഒ ആണ് ഹ്വാൾഡിമിറിന്റെ മൃതദേഹം കണ്ടെത്തിയത്. 60 വയസ് പ്രായം വരെയാണ് സാധാരണ നിലയിൽ ബെലൂഗ  തിമിംഗലങ്ങളുടെ ആയുസ്. എന്നാൽ 15 വയസ് ഉണ്ടെന്ന് വിലയിരുത്തുന്ന ഹ്വാൾഡിമിർ എത്തരത്തിൽ മരിച്ചുവെന്നതായിരുന്നു സംഭവത്തിൽ മനുഷ്യന്റെ ഇടപെടലുണ്ടെന്ന ആരോപണം ശക്തമാക്കിയത്. റഷ്യയുടെ വടക്കൻ മേഖലയായ മർമാൻസ്കിലെ നാവിക സേനാ ആസ്ഥാനത്തിന് 415 കിലോമീറ്റർ അകലെയുള്ള ഇംഗോയ ദ്വീപിലാണ് 2019 ഏപ്രിലിൽ മാസത്തിലാണ് ഹ്വാൾഡിമിറിനെ ആദ്യമായി കണ്ടെത്തിയത്.

ആർട്ടിക് മേഖലയോട് ചേർന്ന് ഈ ഇനത്തിലുള്ള തിമിംഗലങ്ങളെ കാണുന്നത് അസാധാരണമായതോടെയാണ് ഹ്വാൾഡിമിറിൽ ജനശ്രദ്ധയിലേക്ക് വരുന്നത്. മനുഷ്യരെ ഉപയോഗിച്ചുള്ള ചാരപ്രവർത്തനത്തിന് പിന്നാലെ മൃഗങ്ങളെ ഉപയോഗിക്കുന്നുവെന്ന നിരീക്ഷണം റഷ്യയ്ക്കെതിരെ ഉയരാൻ ഹ്വാൾഡിമിർ വലിയ കാരണമായിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, തിമിംഗലത്തിന് നോർവീജിയൻ ഭാഷയിലെ പേരായ ഹ്വാൾ എന്നിവ കൂട്ടിയോജിപ്പിച്ചാണ് ഹ്വാൾഡിമിർ എന്ന പേര് ഈ തിമിംഗലത്തിന് നൽകിയത്. സൈനിക ആവശ്യങ്ങൾക്കായി ഡോൾഫിനുകളെ റഷ്യ ഉപയോഗിക്കുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

108 സൂഷിയും 2.5 കിലോ ഇറച്ചിയും അടക്കമുള്ള 7 മീൽ ദിവസേന കഴിച്ചു, ബോഡിബിൽഡറിന് 36ാം വയസിൽ അന്ത്യം

Next Post

വിപണി വിലയേക്കാൾ തുകയ്ക്ക് ഏലം വാങ്ങി, പക്ഷേ കാശ് നൽകിയില്ല, 15 കോടി തട്ടിച്ചത് പാലക്കാട് സ്വദേശി, അറസ്റ്റ്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
വിപണി വിലയേക്കാൾ തുകയ്ക്ക് ഏലം വാങ്ങി, പക്ഷേ കാശ് നൽകിയില്ല, 15 കോടി തട്ടിച്ചത് പാലക്കാട്  സ്വദേശി, അറസ്റ്റ്

വിപണി വിലയേക്കാൾ തുകയ്ക്ക് ഏലം വാങ്ങി, പക്ഷേ കാശ് നൽകിയില്ല, 15 കോടി തട്ടിച്ചത് പാലക്കാട് സ്വദേശി, അറസ്റ്റ്

ഓണക്കാലത്ത് മായം ചേർത്ത പാൽ അതിർത്തികടന്നെത്തുന്നത് തടയാൻ ചെക്ക് പോസ്റ്റുകളിൽ മൊബൈൽ ലബോറട്ടറിയുമായി പരിശോധന

ഓണക്കാലത്ത് മായം ചേർത്ത പാൽ അതിർത്തികടന്നെത്തുന്നത് തടയാൻ ചെക്ക് പോസ്റ്റുകളിൽ മൊബൈൽ ലബോറട്ടറിയുമായി പരിശോധന

കുട്ടികള്‍ക്കുപകരം വളര്‍ത്തുജീവികളെ തിരഞ്ഞെടുക്കുന്നത് സ്വാര്‍ഥത : മാര്‍പാപ്പ

'കുറഞ്ഞ തിന്മ തെരഞ്ഞെടുക്കുകയെന്നത് മാത്രമാണ് വഴി', അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥികളെ വിമർശിച്ച് മാർപ്പാപ്പ

ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി ചമഞ്ഞ് നിരവധിപ്പേരെ കബളിപ്പിച്ച യുവാവ് പിടിയിലായി

ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി ചമഞ്ഞ് നിരവധിപ്പേരെ കബളിപ്പിച്ച യുവാവ് പിടിയിലായി

സീതാറാം യെച്ചൂരിക്ക് വിട; എകെജി ഭവനിലേക്ക് മൃതദേഹം എത്തിച്ചു, അന്തിമോപചാരം അര്‍പ്പിച്ച് നേതാക്കള്‍

സീതാറാം യെച്ചൂരിക്ക് വിട; എകെജി ഭവനിലേക്ക് മൃതദേഹം എത്തിച്ചു, അന്തിമോപചാരം അര്‍പ്പിച്ച് നേതാക്കള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In