തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ വ്യാപക ആക്രമം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ കുറ്റപ്പെടുത്തി. .ഇന്നലെ കേരളത്തില്‍ കറുത്ത ദിനമായിരുന്നു.കേരളത്തിൽ മാത്രം ഹര്‍ത്താലും ആക്രമണവും നടന്നു.സംസ്ഥാന സര്‍ക്കാര്‍ ഇതിന് മറുപടി പറയണം.
സിപിഎമ്മിന് പി. എഫ്. ഐ യുടെ പിന്തുണ കിട്ടുന്നു.ഇരുവരും പരസ്പരം സഹായിക്കുന്നു.സിപിഎം എം. പി, എൻ.ഐ. എ നടപടികളെ എതിർത്തു. തീവ്രവാദ ശക്തികളുമായി പോപ്പുലർ ഫ്രണ്ടിനു ബന്ധമുണ്ട്..ഏറ്റവും അധികം തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥലം ആയി കേരളം മാറുന്നു.വൻ തുക അവർക്ക് വരുന്നു.മോഡിയെ ആക്രമിക്കാൻ ഇവർ പദത്തിയിട്ടുവെന്ന് ഇ ഡി വ്യക്തമാക്കിയിട്ടുണ്ട്.ഭീകരാക്രമണം മോഡി അടിച്ചമർത്തി.രാഹുൽ ഗാന്ധി പോപ്പുലർ ഫ്രണ്ടിന്റെ പേരെടുത്തു പറയാൻ തയാറാവുന്നില്ല.
എന്താണ് കോണ്‍ഗ്രസ് യാത്രയുടെ സന്ദേശമെന്നും പ്രകാശ് ജാവദേക്കര്‍ ചോദിച്ചു.നര്‍കോട്ടിക് ജിഹാദ് വിഷയം ഉയർത്തിയ പാലാ ബിഷപ്പിനെ രാഹുല്‍ കാണാൻ തയാറായില്ല.പോപ്പുലർ ഫ്രെണ്ട് നിരോധനം സംബന്ധിച്ച് തെളിവുകളുടെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.