ദോഹ : ഖത്തറില്‍ ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു. മലപ്പുറം കോട്ടക്കല്‍ പാലപ്പാറ പരവക്കല്‍ ഷബീര്‍അലി (36) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. മൊബൈല്‍ ആക്സസറീസ് സ്ഥാപനമായ അല്‍ അനീസ് ഗ്രൂപ്പിന്റെ ഓപ്പറേഷന് മാനേജരായി ജോലി ചെയ്യുകയായിരുന്നു. രോഗബാധയെ തുടര്‍ന്ന് രണ്ട് മാസത്തിലേറെയായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ ചികിത്സയിലിരുന്ന ഷബീര്‍അലി, തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. പിതാവ്: സൈതലവി പരവക്കല്‍, മാതാവ്: നദീറ, ഭാര്യ: ബുഷ്റ, മക്കള്‍: അഖിന് മുഹമ്മദ് (9), ആലിയ (5). നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.