കണ്ണൂര്‍ : തൃശ്ശൂര്‍ സേഫ് ആന്‍ഡ് സ്‌ട്രോങ് സ്ഥാപന ഉടമ അറസ്റ്റിലായ പ്രവീണ്‍ റാണയെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഇതിനായി രണ്ടുദിവസത്തിനുള്ളില്‍ തൃശ്ശൂര്‍ പോലീസ് കണ്ണൂരിലെത്തും. സ്ഥാപനത്തിന്‍റെ കണ്ണൂര്‍ ബ്രാഞ്ചിലും നിക്ഷേപത്തട്ടിപ്പ് നടന്നിരുന്നു. കണ്ണൂരിലും കമ്പനി വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
ഒന്നുമുതല്‍ 20 ലക്ഷംവരെ 15 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ച് കോടികള്‍ തട്ടിപ്പ് നടത്തിയത്. ദിനംപ്രതി നിരവധി പരാതികളാണ് ടൗണ്‍ സ്റ്റേഷനില്‍ എത്തുന്നത്. കണ്ണൂര്‍ കെ.വി.ആര്‍. ടവറിലെ നാലാമത്തെ നിലയിലാണ് സേഫ് ആന്‍ഡ് സ്‌ട്രോങ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. പ്രവീന്‍ റാണയ്‌ക്കെതിരേ തൃശ്ശൂര്‍ ജില്ലയില്‍ മാത്രം 22 തട്ടിപ്പ് കേസുകള്‍ നിലവിലുണ്ട്. നിക്ഷേപകര്‍ക്ക് പലിശയോ മുതലോ തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്.