കിഴക്കഞ്ചേരി : തൂങ്ങിയനിലയിൽ കണ്ടെത്തിയ ഗർഭിണിയായ വീട്ടമ്മ മരിച്ചു. കോരഞ്ചിറ കുറുക്കൻ തരിശ് വിജയകുമാറിന്റെ ഭാര്യ ഗോപികയെയാണ് (27) ഭർതൃവീട്ടിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.30-ന് കുടുംബാംഗമാണ് ഗോപികയെ തൂങ്ങിയനിലയിൽ കണ്ടത്. മൂന്നുവർഷം മുമ്പായിരുന്നു വിവാഹം. ഗോപികയ്ക്ക് ഒന്നര വയസ്സുള്ള കുട്ടിയുണ്ട്. ഏഴുമാസം ഗർഭിണിയുമായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചുവെന്നാണ് ലഭ്യമായ വിവരം. മൃതദേഹം ആലത്തൂർ താലൂക്കാശുപത്രി മോർച്ചറിയിൽ. ബുധനാഴ്ച ആർ.ഡി.ഒ.യുടെ ഇൻക്വസ്റ്റിനുശേഷമേ തുടർനടപടികൾ സ്വീകരിക്കൂ.