• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, December 23, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകൾ ഒരുക്കങ്ങൾ പൂർത്തിയായി ; പരീക്ഷ ഫലം ജൂണിൽ

by Web Desk 06 - News Kerala 24
March 26, 2022 : 11:30 am
0
A A
0
പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് , സപ്ലിമെന്ററി പരീക്ഷ 31 മുതല്‍ തന്നെ

തിരുവനന്തപുരം : സംസ്ഥാനത്ത് മാർച്ച് 30 ന് ആരംഭിക്കുന്ന ഹയർസെക്കന്ററി /വൊക്കേഷണൽ ഹയർസെക്കന്ററി തിയറി പരീക്ഷകളുടെയും മാർച്ച് 31 ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി തിയറി പരീക്ഷകളുടെയും ഒരുക്കങ്ങൾ പൂർത്തിയായി. പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങളുടെ അവലോകനം നടത്തി. മന്ത്രിയോടൊപ്പം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ എന്നിവർ എറണാകുളം ഡി ഡി ഓഫീസിൽ നേരിട്ട് എത്തിയാണ് ഓൺലൈൻ യോഗത്തിൽ പങ്കെടുത്തത്. ഓൺലൈനായി നടന്ന അവലോകന യോഗത്തിൽ റീജിയണൽ ഡപ്യൂട്ടി ഡയറക്ടർമാർ, എ.ഡി. മാർ, ഡി ഡി ഇ മാർ എന്നിവർ പങ്കെടുത്തു.

പരീക്ഷകൾ കുറ്റമറ്റതായി തന്നെ നടത്തണമെന്ന് യോഗത്തിൽ മന്ത്രി നിർദ്ദേശിച്ചു. 47 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതാൻ തയാറെടുക്കുന്നത്. 1,92,000 അധ്യാപകരും 22,000 അനധ്യാപകരും പ്രക്രിയകളിൽ പങ്കാളികളാണ്. പരാതികളില്ലാതെ പരീക്ഷ നടത്താൻ ശ്രമിക്കണം. സ്കൂളുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പു വരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.  ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി, എസ്.എസ്.എൽ.സി ചോദ്യപേപ്പറുകളുടെ സുരക്ഷയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ചോദ്യപേപ്പറുകൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങളിൽ സുരക്ഷയ്ക്കായി സജ്ജീകരണം ഏർപ്പെടുത്തണം. ഇവയുടെ വിതരണവും കുറ്റമറ്റതാകണം.

പൊതു പരീക്ഷകൾ ആരംഭിക്കാൻ ഇനി 4 ദിവസങ്ങൾ മാത്രം അവശേഷിക്കുന്ന സാഹചര്യത്തിൽ മുഴുവൻ ക്രമീകരണങ്ങളും 26 നു തന്നെ പൂർത്തിയാക്കും. ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾക്ക് ആവശ്യമായ ഇൻവിജിലേറ്റർമാരെ ലഭ്യമാകാത്തപക്ഷം ബന്ധപ്പെട്ട ഡി.ഡി.ഇ. ഡി.ഇ.ഒമാർ, മറ്റ് അദ്ധ്യാപകരെ ഇതിലേയ്ക്കായി നിയമിച്ച് നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു.  എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷയ്ക്ക് ആവശ്യമായ ഉത്തരക്കടലാസുകൾ എത്തിക്കഴിഞ്ഞു.  പരീക്ഷാദിവസങ്ങളിൽ എല്ലാ വിദ്യാഭ്യാസ ആഫീസർമാരും പരീക്ഷാ കേന്ദ്രങ്ങൾ സന്ദർശിക്കുകയും മോണിറ്ററിംഗ് നടത്തുകയും ചെയ്യും.

കനത്ത വേനൽ ചൂട് ഉള്ളതിനാലും കോവിഡ് മൂലമുള്ള അസ്വസ്ഥതകൾ നിലനിൽക്കുന്നതിനാലും എല്ലാ കുട്ടികളും കുടിവെള്ളം കൊണ്ടു വരാൻ ശ്രമിക്കണം. പരീക്ഷയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ആവശ്യമായ കൗൺസിലിംഗ് പദ്ധതികൾ നടപ്പിലാക്കണം . വി.എച്ച്.എസ്.ഇ. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാ സംബന്ധമായിട്ടുള്ള കൗൺസിലിംഗിനായി നിശ്ചിത ടെലഫോൺ നമ്പർ നൽകി കൊണ്ട് പരീക്ഷകൾ അവസാനിക്കുന്നതുവരെ ‘ഹൗ ആർ യു ‘ എന്ന പ്രോഗ്രാം നടപ്പിലാക്കുന്നതാണ്. ഇതുപോലെ ഹയർസെക്കന്ററി വിഭാഗത്തിന് നിശ്ചിത ടോൾഫ്രീ നമ്പർ നൽകി കൊണ്ട് ‘ഹെൽപ് ‘ എന്ന പ്രോഗ്രാം നടപ്പിലാക്കുന്നതാണ്. കഴിഞ്ഞ വർഷം നടപ്പിലാക്കിയതുപോലെ ഓരോ ഡി.ഡി.ഇ.തലത്തിലും ഒരു ഉദ്യോഗസ്ഥന് ചുമതല നൽകി കൊണ്ട് പരീക്ഷാ ഹെൽപ്പ് ഡെസ്ക് രൂപീകരിക്കും. തദ്ദേശസ്ഥാപനങ്ങൾ കുട്ടികളെ പരീക്ഷയ്ക്ക് ഒരുക്കുന്നതിനുവേണ്ടി വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. കൂടാതെ ആർ.ഡി.ഡി. എ.ഡി. ഡി.ഇ.മാരും അവരുടേതായ തനത് പദ്ധതികൾ ഇതിനായി നടപ്പിലാക്കിയിട്ടുണ്ട്.

2022 മാർച്ചിലെ എസ്.എസ്.എൽ.സി. തിയറി പരീക്ഷ മാർച്ച് 31 ന് ആരംഭിച്ച് ഏപ്രിൽ 29 ന് അവസാനിക്കും. ഹയർസെക്കന്ററി /വൊക്കേഷണൽ ഹയർസെക്കന്ററി തിയറി പരീക്ഷ മാർച്ച് 30 ന് ആരംഭിച്ച് ഏപ്രിൽ 26 ന് അവസാനിക്കുന്നു.  എസ്.എസ്.എൽ.സി. പരീക്ഷയോടനുബന്ധിച്ചുളള ഐ.റ്റി പ്രാക്ടിക്കൽ പരീക്ഷ മേയ് 3ന് ആരംഭിച്ച് മേയ് 10 ന് അവസാനിക്കും. ഹയർസെക്കന്ററി /വൊക്കേഷണൽ ഹയർസെക്കന്ററി പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ അവസാനത്തോടെ അല്ലെങ്കിൽ മേയ് ആദ്യം ആരംഭിക്കുന്നതാണ്. എസ്.എസ്.എൽ.സി. പരീക്ഷയുടെ മൂല്യനിർണ്ണയം മേയ് 11 ആരംഭിച്ച് പരീക്ഷഫലം ജൂൺ 10 നകം പ്രസിദ്ധീകരിക്കുന്നതാണ്. ഹയർസെക്കന്ററി /വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയം പൂർത്തീകരിച്ച് ഫലം ജൂൺ മൂന്നാംവാരം പ്രസിദ്ധീകരിക്കുന്നതാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വകാര്യ ബസ് സമരത്തിൽ നേട്ടം കൊയ്ത് കെ.എസ്.ആർ.ടി.സി ; വരുമാനത്തിൽ റെക്കോർഡ് വർധനവ്

Next Post

പദ്ധതി കേരളത്തിന് ഗുണം ചെയ്യില്ല ; പ്രതിഷേധം കണക്കിലെടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
പദ്ധതി കേരളത്തിന് ഗുണം ചെയ്യില്ല ; പ്രതിഷേധം കണക്കിലെടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി

പദ്ധതി കേരളത്തിന് ഗുണം ചെയ്യില്ല ; പ്രതിഷേധം കണക്കിലെടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി

കാരുണ്യ KN- 542 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കാരുണ്യ KN- 542 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

പാരസെറ്റമോള്‍ ഉള്‍പ്പെടെ 800 മരുന്നുകള്‍ക്ക് വില കൂടും ; പുതുക്കിയ വില ഏപ്രില്‍ മുതല്‍

പാരസെറ്റമോള്‍ ഉള്‍പ്പെടെ 800 മരുന്നുകള്‍ക്ക് വില കൂടും ; പുതുക്കിയ വില ഏപ്രില്‍ മുതല്‍

ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്രം ആഗോളതലത്തിലേക്ക് – പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്രം ആഗോളതലത്തിലേക്ക് - പ്രധാനമന്ത്രി നരേന്ദ്രമോദി

സര്‍വേ നടപടി സ്റ്റേ ചെയ്യണം ; സില്‍വര്‍ ലൈനെതിരായ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

സര്‍വേ നടപടി സ്റ്റേ ചെയ്യണം ; സില്‍വര്‍ ലൈനെതിരായ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In