കൊച്ചി : വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില 256 രൂപ കൂട്ടി. ഇതോടെ എൽപിജി വാണിജ്യ സിലിണ്ടർ വില കൊച്ചിയിൽ 2256 രൂപയായി. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. 11 ദിവസം മുൻപാണ് ഗാർഹിക സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചത്. 956.50 രൂപയാണ് നിലവിൽ കൊച്ചിയിലെ ഗാർഹിക സിലിണ്ടർ നിരക്ക്. കഴിഞ്ഞമാസം വാണിജ്യ സിലിണ്ടറിന് 106 രൂപ വർധിപ്പിച്ചിരുന്നു. 2021 ജനുവരി മുതൽ ഇതുവരെയുള്ള 16 മാസത്തിനിടെ വാണിജ്യ സിലിണ്ടറിന് 904 രൂപയും ഗാർഹിക സിലിണ്ടറിന് 256 രൂപയുമാണ് കൂട്ടിയത്.