• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിലയിടിയുന്നു ; ഏലം കർഷകർ ആശങ്കയിൽ

by Web Desk 04 - News Kerala 24
December 30, 2021 : 2:27 pm
0
A A
0
വിലയിടിയുന്നു ;  ഏലം കർഷകർ ആശങ്കയിൽ

കട്ടപ്പന: അനുകൂല കാലാവസ്ഥയിൽ ഉൽപാദനം വർധിച്ചതോടെ ഏലത്തിന്റെ വിലയിടിയുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് കട്ടപ്പന മാർക്കറ്റിൽ ബുധനാഴ്ച ഏലത്തിന് ലഭിച്ചത്. ഒരു കിലോക്ക് ലഭിച്ച ശരാശരി വില 850 രൂപയാണ്. പുറ്റടി സ്‌പൈസസ് പാർക്കിൽ നടന്ന കാർഡമം പ്ലാേൻറഴ്‌സ് അസോസിയേഷൻ കമ്പനിയുടെ ഓൺലൈൻ ഏലക്ക ലേലത്തിൽ ലഭിച്ച ശരാശരി വില കിലോക്ക് 876.93 രൂപയാണ്. കൂടിയ വില കിലോക്ക് 1190 രൂപ മാത്രമായിരുന്നു. രണ്ടു വർഷം മുമ്പ് കിലോക്ക് 7000 രൂപ വരെ വില ഉയർന്നിരുന്നു. ഇന്ത്യയിൽ ഏലം ഉൽപാദനത്തിന് കുത്തകയുള്ള ഇടുക്കിയിൽ 35 വർഷം മുമ്പ് ലഭിച്ചിരുന്ന അതേ വിലയാണ് ഇപ്പോൾ ലഭിക്കുന്നത്. ഉൽപാദന ചെലവിന് ആനുപാതികമായി കണക്കാക്കിയാൽ കുറഞ്ഞത് കിലോക്ക് 2000 രൂപയെങ്കിലും ലഭിച്ചെങ്കിലേ കൃഷി ആദായകരമായി മുന്നോട്ട് കൊണ്ടുപോകാനാകൂവെന്നാണ് കർഷകർ പറയുന്നത്.

വളം, കീടനാശിനി എന്നിവയുടെ വില ഇരട്ടിയായതിനൊപ്പം ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതും വെല്ലുവിളിയാണ്. കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ ഒമിക്രോൺ ഭീതിയും ഏലത്തിന്റെ വിലയിടിവിന് കാരണമാണ്. നിയന്ത്രണങ്ങൾ വന്നാൽ ഇപ്പോൾ നടക്കുന്ന ആഭ്യന്തര കയറ്റുമതിപോലും നിലക്കുന്ന സ്ഥിതിയാണ്. വിദേശ കയറ്റുമതി ഗണ്യമായി കുറഞ്ഞതാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. കീടനാശിനിയുടെ അംശം കൂടുതൽ കണ്ടതിനെത്തുടർന്ന് സൗദി അറേബ്യ ഏലക്ക മുമ്പ് തിരിച്ചയച്ചിരുന്നു. അതിനാൽ അമിത കീടനാശിനി പ്രയോഗവും കൃത്രിമ നിറം ചേർക്കുന്നതും കയറ്റുമതിയെ ബാധിക്കുമെന്ന് സ്‌പൈസസ് ബോർഡ്‌ മുന്നറിയിപ്പ് നൽകിയിരുന്നു.
2017ൽ 5000 മെട്രിക് ടൺ ഏലക്ക വിദേശത്തേക്ക് കയറ്റി അയച്ചിരുന്നു. ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതോടെ കഴിഞ്ഞ വർഷം കയറ്റുമതി 2000 മെട്രിക് ടണ്ണിൽ താഴെയായി. 2021ൽ 6500 ടൺ കയറ്റി അയക്കാനാകുമെന്നായിരുന്നു സ്പൈസസ് ബോർഡിന്റെ കണക്കുകൂട്ടൽ.

ഗുണനിലവാരത്തിൽ പിന്നിലുള്ള ഗ്വാട്ടിമാല ഏലം വ്യാപകമായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതും വിലയിടിവിന് കാരണമാണ്. യു.എ.ഇയിൽ നിന്നടക്കം ഗ്വാട്ടിമാല ഏലം ഇന്ത്യൻ വിപണിയിൽ എത്തുന്നുണ്ടെന്നാണ് സൂചന. പ്രതിവർഷം 30,000 മെട്രിക് ടണ്ണാണ് ഗ്വാട്ടിമാല ഏലത്തിന്റെ ഉൽപാദനം. ഇതിൽ ഒരുഭാഗം ഉൽപാദനത്തിൽ മുൻപന്തിയിലുള്ള ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ സർക്കാർ അനുവദിക്കുന്നത് സാധാരണ ഏലം കർഷകരെയാണ് പ്രതികൂലമായി ബാധിക്കുന്നത്. മികച്ച കാലാവസ്ഥയിൽ ഈ വർഷം ഏലത്തിന്റെ ഉൽപാദനം 40 ശതമാനം വർധിക്കുമെന്നാണ് കർഷകർ പറയുന്നത്. ഹൈറേഞ്ചിലെ മിക്ക കർഷകരുടെ പക്കലും ഇപ്പോൾ ധാരാളം ഏലക്ക സ്റ്റോക്കുണ്ട്‌. ഏലത്തിന് ശരാശരി 1600 രൂപ ലഭിച്ചിരുന്ന സമയത്ത് വില ഉയരുമെന്ന പ്രതീക്ഷയിൽ പിടിച്ചു വെച്ച ഏലക്കയാണ് കർഷകരുടെ പക്കൽ സ്റ്റോക്കുള്ളത്. ഇത്തരത്തിൽ കർഷകരുടെയും വ്യാപാരികളുടെയും പക്കൽ ധാരാളം ഏലക്ക സ്റ്റോക്ക് ഉള്ളതിനാൽ വിപണിയിൽ ഡിമാൻഡ് കൂടാനുള്ള സാധ്യത വിരളമാണ്. ഇതുമൂലം അടുത്ത സമയത്തൊന്നും ഏലത്തിന്റെ വില വർധിക്കാനിടയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ചിലപ്പോൾ വില ഇതിലും താഴാനും സാധ്യതയുണ്ട്‌. വിലയിടിവ് കർഷകരിൽ കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇടുക്കി കാണാൻ തിരക്ക് : രണ്ടു ദിവസത്തിനിടെ എത്തിയത് അമ്പതിനായിരത്തിലേറെ സഞ്ചാരികൾ

Next Post

പന്ത്രണ്ടുകാരന്‍റെ മരണം : പോലീസ് അന്വേഷണം തുടങ്ങി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
പന്ത്രണ്ടുകാരന്‍റെ  മരണം :  പോലീസ് അന്വേഷണം തുടങ്ങി

പന്ത്രണ്ടുകാരന്‍റെ മരണം : പോലീസ് അന്വേഷണം തുടങ്ങി

സര്‍ക്കാരില്‍ നിന്ന് ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കുന്നതിന് നിയമം കൊണ്ടുവരും : കര്‍ണാടക മുഖ്യമന്ത്രി

സര്‍ക്കാരില്‍ നിന്ന് ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കുന്നതിന് നിയമം കൊണ്ടുവരും : കര്‍ണാടക മുഖ്യമന്ത്രി

ഡൽഹിയിൽ കോവിഡ് ഒമിക്രോൺ വകഭേദത്തിന്‍റെ സമൂഹവ്യാപനം നടന്നെന്ന് സംശയം

ഡൽഹിയിൽ കോവിഡ് ഒമിക്രോൺ വകഭേദത്തിന്‍റെ സമൂഹവ്യാപനം നടന്നെന്ന് സംശയം

സംസ്ഥാനത്ത് എസ്എസ്എൽസി – പ്ലസ് ടു പരീക്ഷാ തീയതികൾ  പ്രഖ്യാപിച്ചു  ;   വിശദമായ ടൈംടേബിൾ അറിയാം

സംസ്ഥാനത്ത് എസ്എസ്എൽസി - പ്ലസ് ടു പരീക്ഷാ തീയതികൾ  പ്രഖ്യാപിച്ചു ; വിശദമായ ടൈംടേബിൾ അറിയാം

പാലക്കാട്-കോയമ്പത്തൂര്‍ ദേശീയ പാതയില്‍ സ്വകാര്യ കോളജ് വളപ്പില്‍ പുള്ളിപ്പുലി ഇറങ്ങി

പാലക്കാട്-കോയമ്പത്തൂര്‍ ദേശീയ പാതയില്‍ സ്വകാര്യ കോളജ് വളപ്പില്‍ പുള്ളിപ്പുലി ഇറങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In