ദില്ലി : പതിനാറോളം യുട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം. ദേശീയ താൽപര്യത്തിന് വിരുദ്ധമായ ഉള്ളടക്കം നൽകിയതിന്റെ പേരിലാണ് നടപടി. പത്ത് ഇന്ത്യൻ യുട്യൂബ് ചാനലുകൾക്കും ആറു പാക്കിസ്ഥാൻ ചാനലുകൾക്കുമെതിരേയാണ് നടപടി. ബ്ലോക്ക് ചെയ്യപ്പെട്ട യുട്യൂബ് ചാനലുകൾക്ക് 68 കോടിയിലധികം ഉപയോക്താക്കളാണ് ഉണ്ടായിരുന്നത്. ഇന്ത്യയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതിനും സാമുദായിക പൊരുത്തക്കേടുകൾ സൃഷ്ടിക്കാനും ശ്രമിച്ചതിന് 2021ലെ ഐടി റൂൾ 18 പ്രകാരമാണ് മന്ത്രാലയത്തിന്റെ നടപടി.