ബേപ്പൂർ: ലൈംഗിക പീഡനക്കേസിൽ പൂജാരി അറസ്റ്റിൽ. ബേപ്പൂർ ഗോതീശ്വരം തീരത്ത് മണക്കോട്ട് നാഗഭഗവതി ദേവീക്ഷേത്രം പൂജാരി അജീഷ് (42) ആണ് അറസ്റ്റിലായത്. പതിനേഴുകാരിയുടെ പരാതിയിലാണ് മാറാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.സ്വന്തമായി മണക്കോട്ട് നാഗഭഗവതി ദേവീ ക്ഷേത്രമുണ്ടാക്കി പൂജയും വഴിപാടുകളും നടത്തുന്നതിനൊപ്പം സ്ത്രീകളെ വശീകരിച്ച് വശത്താക്കി ലൈംഗിക ചൂഷണത്തിന് വിധേയമാക്കലായിരുന്നു പ്രതിയുടെ രീതി. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന അജീഷ് ബേപ്പൂർ ഗോതീശ്വരം ക്ഷേത്രത്തിനടുത്തായി സ്വന്തം വീടിനോടു ചേർന്ന് ക്ഷേത്രമുണ്ടാക്കിയാണ് ആത്മീയതയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയുൾപ്പെടെ നിരന്തരം ശാരീരികമായി ഉപയോഗപ്പെടുത്തിയിരുന്നത്. ഇയാൾക്കെതിരെ നേരത്തെ വ്യാപക പരാതി ഉയർന്നിരുന്നു.