കാര്‍ഗില്‍: പതിവ് തെറ്റിച്ചില്ല, ഇത്തവണയും ദീപാവലി സൈനികര്‍ക്കൊപ്പമാഘോഷിച്ച് പ്രധാനമന്ത്രി. കാര്‍ഗിലില്‍ എത്തിയ പ്രധാനമന്ത്രിയെ സൈനികര്‍ സ്വീകരിച്ചു.ഇക്കുറിയും സൈനികർ ക്കൊപ്പം ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. .ഇതിനപ്പുറം മറ്റൊരു സന്തോഷമില്ല.രാജ്യത്തെ ഓരോ ഉത്സവവും സ്നേഹത്തിൻ്റെ സന്ദേശമാണ് നൽകുന്നത്.കാർഗിലിൽ നമ്മുടെ സൈന്യത്തിൻ്റെ പോരാട്ടം സമാനതകളില്ലാത്തതായിരുന്നു .അത് നേരിട്ട് മനസിലാക്കാൻ തനിക്ക് സാധിച്ചിരുന്നു.രാജ്യസ്നേഹം ദൈവസ്നേഹത്തിന് തുല്യമാണ്.ത്യാഗവും, സഹനവും, സ്നേഹവും ചേർന്നതാണ് പുതിയ ഇന്ത്യ.തീവ്രവാദത്തിൻ്റെ കൂടി അന്ത്യത്തിൻ്റെ പ്രതീകമാണ് ദീപാവലി.കാർഗിലിൽ തീവ്രവാദത്തിൻ്റെ വേരറുക്കാൻ നമ്മുടെ സൈന്യത്തിനായെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുദ്ധമെന്നത് അവസാനത്തെ വഴിമാത്രമാണ് .സമാധാന ശ്രമങ്ങളിലൂടെയുള്ള പ്രശ്ന പരിഹാരത്തിനാണ് സർക്കാർ മുൻതൂക്കം നൽകുന്നത്. വനിതകൾ സൈന്യത്തിൻ്റെ ശക്തി കൂട്ടുമെന്നും മോദി പറഞ്ഞു