• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തമിഴ്നാട്ടിൽ 4000 കോടി ചെലവിട്ട് 11 പുതിയ മെഡിക്കൽ കോളേജുകൾ ; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

by Web Desk 01 - News Kerala 24
January 11, 2022 : 10:28 am
0
A A
0
തമിഴ്നാട്ടിൽ 4000 കോടി ചെലവിട്ട് 11 പുതിയ മെഡിക്കൽ കോളേജുകൾ ; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

ചെന്നൈ : തമിഴ്‌നാട്ടിൽ ഉടനീളമുള്ള 11 പുതിയ ഗവണ്മെന്റ്  മെഡിക്കൽ കോളേജുകളും ചെന്നൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ പുതിയ കാമ്പസും 2022 ജനുവരി 12 ന് വൈകുന്നേരം 4 മണിക്ക്  പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യും. ഏകദേശം 4000 കോടി രൂപ ചെലവിലാണ് പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത്, ഇതിൽ 2145 കോടി രൂപ കേന്ദ്ര ഗവണ്മെന്റും  ബാക്കി തുക തമിഴ്‌നാട് ഗവണ്മെന്റുമാണ് നൽകിയത്. വിരുദുനഗർ, നാമക്കൽ, നീലഗിരി, തിരുപ്പൂർ, തിരുവള്ളൂർ, നാഗപട്ടണം, ഡിണ്ടിഗൽ, കല്ല്കുറിച്ചി, അരിയല്ലൂർ, രാമനാഥപുരം, കൃഷ്ണഗിരി എന്നീ ജില്ലകളിലാണ് പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും താങ്ങാനാവുന്ന മെഡിക്കൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ നിരന്തരമായ ശ്രമത്തിന് അനുസൃതമായാണ് ഈ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത്.

1450 സീറ്റുകളുടെ ക്യുമുലേറ്റീവ് കപ്പാസിറ്റിയുള്ള പുതിയ മെഡിക്കൽ കോളേജുകൾ, ‘നിലവിലുള്ള ജില്ലാ/റഫറൽ ഹോസ്പിറ്റലിനോട് അനുബന്ധിച്ച് പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കൽ’ എന്ന കേന്ദ്രാവിഷ്കൃത പദ്ധതിക്ക് കീഴിലാണ് സ്ഥാപിക്കുന്നത്. പദ്ധതി പ്രകാരം, ഗവണ്മെന്റ് അല്ലെങ്കിൽ സ്വകാര്യ മെഡിക്കൽ കോളേജുകൾ ഇല്ലാത്ത ജില്ലകളിലാണ് മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത്. ചെന്നൈയിൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ (സിഐസിടി) പുതിയ കാമ്പസ് സ്ഥാപിക്കുന്നത് ഇന്ത്യൻ പൈതൃകം സംരക്ഷിക്കാനും സംരക്ഷിക്കാനും ക്ലാസിക്കൽ ഭാഷകളെ പ്രോത്സാഹിപ്പിക്കാനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമാണ്. 24 കോടി രൂപ ചെലവിലാണ് പുതിയ കാമ്പസ് പൂർണമായും കേന്ദ്ര ഗവണ്മെന്റിന്റെ  ധനസഹായത്തോടെ നിർമ്മിച്ചിരിക്കുന്നത്. ഇതുവരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സിഐസിടി ഇനി മൂന്നു നിലകളുള്ള പുതിയ കാമ്പസിലാണ് പ്രവർത്തിക്കുക. വിശാലമായ ലൈബ്രറി, ഇ-ലൈബ്രറി, സെമിനാർ ഹാളുകൾ, മൾട്ടിമീഡിയ ഹാൾ എന്നിവ പുതിയ കാമ്പസിൽ സജ്ജീകരിച്ചിട്ടുണ്ട്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമായ  സി ഐ  സി ടി  തമിഴ് ഭാഷയുടെ പ്രാചീനതയും അതുല്യതയും സ്ഥാപിക്കുന്നതിനായി ഗവേഷണ പ്രവർത്തനങ്ങൾ നടത്തി ക്ലാസിക്കൽ തമിഴിന്റെ പ്രോത്സാഹനത്തിന് സംഭാവന നൽകുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ലൈബ്രറിയിൽ 45,000-ലധികം പുരാതന തമിഴ് പുസ്തകങ്ങളുടെ സമ്പന്നമായ ശേഖരമുണ്ട്. ക്ലാസിക്കൽ തമിഴിനെ പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനുമായി, ഇൻസ്റ്റിറ്റ്യൂട്ട് സെമിനാറുകളും പരിശീലന പരിപാടികളും നടത്തുക, ഫെലോഷിപ്പ് നൽകൽ തുടങ്ങിയ അക്കാദമിക പ്രവർത്തനങ്ങളിൽ മുഴുകുന്നു. വിവിധ ഇന്ത്യൻ ഭാഷകളിലേക്കും 100 വിദേശ ഭാഷകളിലേക്കും ‘തിരുക്കുറൾ’ വിവർത്തനം ചെയ്യാനും പ്രസിദ്ധീകരിക്കാനും ഇത് ലക്ഷ്യമിടുന്നു. ലോകമെമ്പാടും ക്ലാസിക്കൽ തമിഴിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇൻസ്റ്റിറ്റ്യൂട്ടിന് കാര്യക്ഷമമായ പ്രവർത്തന അന്തരീക്ഷം പുതിയ കാമ്പസ് പ്രദാനം ചെയ്യും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുലിക്കുഞ്ഞുങ്ങളെ വെച്ച് തള്ള പുലിയെ പിടികൂടാനുള്ള ശ്രമം വിഫലമായി

Next Post

നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം ; സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം ; സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം ; സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

ദുബായില്‍ കോവിഡ് പരിശോധനാകേന്ദ്രങ്ങളില്‍ തിരക്ക്

പ്രതിരോധനടപടികള്‍ ശക്തമാക്കി കുവൈത്ത് ; പൊതുയോഗങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും വിലക്ക്

പങ്കാളിയെ പങ്കുവെച്ച കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

പങ്കാളിയെ പങ്കുവയ്ക്കല്‍ ; പരാതിക്കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് സഹോദരന്‍

കോവോവാക്സ് 1 കോടി ഡോസ് സജ്ജമെന്ന് റിപ്പോര്‍ട്ട് ; വാക്‌സിനേഷന് വേഗം കൂടും

ഒമിക്രോണ്‍ പ്രതിരോധ വാക്സിന്‍ മാര്‍ച്ചില്‍ തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫൈസര്‍

കൊലപാതകം അപലപനീയം ; അക്രമം കാണുന്ന ജനം സിപിഎമ്മിനെ പിഴുതെറിയാന്‍ കാത്തിരിക്കുന്നു : ചെന്നിത്തല

കൊലപാതകം അപലപനീയം ; അക്രമം കാണുന്ന ജനം സിപിഎമ്മിനെ പിഴുതെറിയാന്‍ കാത്തിരിക്കുന്നു : ചെന്നിത്തല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In