കോഴിക്കോട് : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമോ എന്ന് തീരുമാനിക്കേണ്ടത് അത് രൂപീകരിച്ചവര്‍ ആണെന്ന് പൃഥ്വിരാജ്. ഹേമ കമ്മിറ്റി എന്തിനാണോ രൂപീകരിച്ചത് ആ ഉദ്ദേശ്യം നിറവേറ്റപ്പെടണം. സിനിമാ സെറ്റുകളില്‍ ജോലി സാഹചര്യം മെച്ചപ്പെടുമെങ്കില്‍ അത് വലിയ കാര്യമാണ് എന്നും പൃഥ്വിരാജ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്തുകൊണ്ട് പുറത്തുവിടുന്നില്ല അല്ലെങ്കില്‍ ആ അധികാരം ആരുടേതാണ് എന്ന് തനിക്ക് അറിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം ‘ജന ഗണ മന’ ആണ്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പൃഥ്വിരാജ് അടക്കമുള്ളവര്‍ തന്നെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഷെയര്‍ ചെയ്തതത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു