കൊച്ചി: നടന് പൃഥ്വിരാജ് ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി. ഷൂട്ടിങ്ങിനിടയില്‍ കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് പൃഥ്വിരാജിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്. കൊച്ചി വിപിഎസ് ലേക്ഷോറിലായിരുന്നു താരം. വലതുകാല്മുട്ടിനായിരുന്നു പരിക്കേറ്റത്. ലേക്ഷോര് ഡയറക്ടര്‍ ഓഫ് ഓര്‍ത്തോപീഡിക്സ് ആന്‍ഡ് ഹെഡ് ഓഫ് ജോയിന്റ് പ്രിസര്‍വേഷന്‍ ഡോ. ജേക്കബ് വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു സര്‍ജറി. കുറഞ്ഞ മാസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം പൂര്‍ണ ആരോഗ്യവാനാകുമെന്ന് ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. ഫിസിയോതെറാപ്പിയാണ് അദ്ദേഹത്തിന് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുള്ളത്. വിലായത്ത് ബുദ്ധയെന്ന പൃഥ്വിരാജിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് അപകടമുണ്ടായത്.