കൊച്ചി: അനിമല്‍, സലാര്‍ സിനിമകളിലെ വയലന്‍സിനെ പിന്തുണച്ച് നടന്‍ പൃഥ്വിരാജ്. പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തിയ സലാറിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ഇദ്ദേഹം തന്‍റെ അഭിപ്രായം തുറന്നു പറഞ്ഞത്. വയലന്‍സ് രംഗങ്ങളാല്‍ അടുത്തകാലത്ത് എ സര്‍ട്ടിഫിക്കേറ്റ് ലഭിച്ച ചിത്രങ്ങളാണ് അനിമലും, സലാറും. എന്നാല്‍ ബോക്സോഫീസില്‍ ചിത്രങ്ങള്‍ മികച്ച പ്രകടനം നടത്തിയിരുന്നു.
അനിമല്‍ താന്‍ കണ്ടിട്ടില്ലെന്നും. അതിനാല്‍ ആ സിനിമ സംബന്ധിച്ച് പ്രത്യേകിച്ചൊരു കമന്‍റ് പറയാന്‍ സാധിക്കില്ലെങ്കിലും ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ഒരു സംവിധായകന് അയാളുടെ കഥ പറയാനുള്ള പാശ്ചാത്തലത്തിന് ആവശ്യമായ ഏത് വയലന്‍സും ഉപയോഗിക്കാനുള്ള സര്‍ഗാത്മക സ്വതന്ത്ര്യം ഉണ്ടെന്ന് പൃഥ്വി പറഞ്ഞു.
അതേ സമയം രക്തച്ചൊരിച്ചിലുകളും വയലന്‍സ് സീക്വൻസുകളും സിനിമയിൽ ഉൾപ്പെടുത്തരുതെന്ന് സിനിമാപ്രവർത്തകർക്ക് നിർദേശം നൽകുന്നത് അന്യായമാണെന്നും പൃഥ്വിരാജ് ചൂണ്ടിക്കാട്ടി. അത്യന്തികമായി ഒരു സിനിമ പൂര്‍ത്തിയാക്കി സംവിധായ അവരാണ് അത് കണ്ട് ഏത് തരം പ്രേക്ഷകര്‍ക്ക് അനുയോജ്യമാണ് എന്ന് കണക്കാക്കുന്നത്. അതേ സമയം സിനിമ നിര്‍മ്മാണത്തിന്‍റെ ചിലകാര്യങ്ങള്‍ പൂര്‍ണ്ണമായും സംവിധായകന്‍റെ നിയന്ത്രണത്തില്‍ തന്നെ ആയിരിക്കണം.
അതേ സമയം ഇത്തരത്തില്‍ ആളുകള്‍ കാണുവാന്‍ നിയന്ത്രിക്കപ്പെടുന്ന സിനിമകളും മറ്റും ആര് കാണുന്നു എന്നത് അതില്‍ അഭിനയിക്കുന്നവരുടെ ധാര്‍മ്മിക ഉത്തരവാദിത്വം അല്ലെന്നും പൃഥ്വി പറഞ്ഞു. ഒരു ചിത്രം ആരൊക്കെ കാണണം എന്നത് നേരത്തെ പരസ്യപ്പെടുത്തുന്നുണ്ട്. അത് ആര് കാണുന്നു എന്നത് ആര്‍ടിസ്റ്റിന്‍റെ ഉത്തരവാദിത്വം അല്ല.
അതേ സമയം പൃഥ്വി പ്രധാന വേഷത്തില്‍ എത്തിയ പ്രഭാസ് നായകനായ സലാര്‍ സിനിമയുടെ കളക്ഷനില്‍ അത്ഭുതമായ വമ്പൻ കുതിപ്പ്. സലാര്‍ റിലീസായി രണ്ടാം ദിവസവും കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടമാണ്. ഇന്നലെയും സലാര്‍ ആഗോളതലത്തില്‍ 100 കോടി രൂപയില്‍ അധികം നേടിയിരിക്കുകയാണ്. പ്രഭാസിന്റെ സലാര്‍ ആകെ 295.7 കോടി രൂപയില്‍ അധികം നേടിയിരിക്കുന്നു എന്നാണ് ഒഫിഷ്യല്‍ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.