കൊച്ചി: മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാന്‍ ഒരാള്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതി. മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കുമടക്കം അവകാശമില്ലെന്ന് ഹൈകോടതി വ്യക്തമാക്കി. ക്രെം എഡിറ്റര്‍ ടി.പി. നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ മോശമായ വാര്‍ത്ത നല്‍കിയെന്ന കേസില്‍ ഭാരത് ലൈവ് ഓണ്‍ലൈന്‍ ചാനല്‍ പ്രവര്‍ത്തകരായ സുദര്‍ശ് നമ്പൂതിരി, സുമേഷ് മാര്‍ക്കോപോളോ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി തള്ളിയാണ് കോടതിയുടെ നിരീക്ഷണം.
വ്യക്തിയുടെ സ്വകാര്യ സംഭവങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ആര്‍ത്തിയോടെ വായിക്കുന്ന ചിലരുണ്ട്. ചില ഓണ്‍ലൈന്‍ ന്യൂസ് ചാനലുകള്‍ വാര്‍ത്തകളെക്കാള്‍ അശ്ലീലമാണ് നല്‍കുന്നത്. ഇങ്ങനെ പ്രസിദ്ധീകരിക്കുന്നത് തടയാന്‍ നിയമമില്ലെങ്കിലും ഇത്തരം പ്രവൃത്തികള്‍ കുറ്റകരമാണെന്ന് ജസ്റ്റിസ് വി.ജി. അരുണ്‍ അഭിപ്രായപ്പെട്ടു.