കൊച്ചി : ഇടപ്പള്ളിയിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലടിച്ചു. നടുറോഡിൽ കമ്പിവടിയടക്കം ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ബസിന്റെ ചില്ലും അടിച്ച് തകർത്തു. നഗരത്തിലെ തിരക്കേറിയ റോഡിലായിരുന്നു സംഘർഷം. പുളിക്കൽ, കിസ്മത്ത് എന്നീ ബസുകളിലെ ജീവനക്കാർ തമ്മിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ കേസെടുക്കുമെന്ന് എളമക്കര പോലീസ് അറിയിച്ചു. സ്വകാര്യ ബസുകളുടെ മത്സരയോട്ടം കൊച്ചിയിലെ പതിവ് കാഴ്ച്ചയാണ്. സമയം തെറ്റിയോടുന്നതും, ആളുകളെ നിർദിഷ്ട സ്റ്റോപ്പിൽ ഇറക്കാതെയിരിക്കുന്നതുമെല്ലാം ബസ് ജീവനക്കാർ തമ്മിലുള്ള പരസ്പര മത്സരത്തിന് കാരണമാണ്. അത്തരത്തിലൊന്നാണ് ഈ സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് സൂചന.