ഗുവാഹത്തി: അസമിലെ ഗോൽപാറയിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകനു ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. സ്വകാര്യ സ്കൂൾ അധ്യാപകനായ ഹുമയൂൺ കബീറിനെയാണു ഗോൽപാറ സ്പെഷൽ കോടതി പീഡനക്കുറ്റത്തിനു ശിക്ഷിച്ചത്. പ്രതിക്ക് 50,000 രൂപ പിഴയും കോടതി ചുമത്തി.
2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിനകത്ത് വച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശാരീരിക പീഡനത്തിനു വിധേയയാക്കിയ ഹുമയൂൺ കേസിൽ കുറ്റക്കാരനാണെന്നു കോടതിക്ക് ബോധ്യപ്പെട്ടു. പോക്സോ ആക്ട് പ്രകാരമാണ് കുറ്റം ചുമത്തിയത്. പിഴ അടയ്ക്കാത്ത പക്ഷം ഒരു വർഷം അധിക തടവ് ചുമത്തുമെന്നും കോടതി വ്യക്തമാക്കി.