• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, November 18, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രിയ എസ്റ്റേറ്റ് : റവന്യൂവിന്റെ നീക്കത്തെ അട്ടിമറിക്കാൻ വനം വകുപ്പ്

by Web Desk 04 - News Kerala 24
February 17, 2024 : 4:16 pm
0
A A
0
പ്രിയ എസ്റ്റേറ്റ് : റവന്യൂവിന്റെ നീക്കത്തെ അട്ടിമറിക്കാൻ വനം വകുപ്പ്

തിരുവനന്തപുരം: പ്രിയ എസ്റ്റേറ്റ് ഭൂമിക്ക് മേൽ സർക്കാരിൻറെ ഉടമസ്ഥത സ്ഥാപിക്കാനുള്ള റവന്യൂ വകുപ്പിന്റെ നീക്കത്തെ അട്ടിമറിക്കാൻ വനം വകുപ്പ്. വിദേശ കമ്പനിക്ക് പാട്ടത്തിന് നൽകിയ കൊല്ലം, തെന്മല, അച്ചൻകോവിൽ പ്രിയ എസ്റ്റേറ്റ് ഭൂമി തിരിച്ചുപിടിക്കാനുള്ള റവന്യൂ വകുപ്പിന്റെ നടപടികളെ മറികടന്ന് വനം വകുപ്പ് ഉത്തരവിറക്കിയെന്ന് ആക്ഷേപം. കോടതിയിൽ വനം വകുപ്പ് അപ്പീൽ നൽകിയതിനാൽ തോട്ടം പ്രവർത്തനങ്ങൾ സ്തംഭിപ്പിച്ചുവെന്നും തോട്ടം പുനഃരാരംഭിക്കുന്നതിനുള്ള ഇടപെടലുകൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് എസ്റ്റേറ്റ് ഡയറക്ടർ ഡോ. കെ.ജി സുരേഷ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവിറക്കിയത്.

2003-ലെ വനം (പരിസ്ഥിതിശാസ്ത്രപരമായി ദുർബലമായ ഭൂപ്രദേശങ്ങളുടെ നിക്ഷിപത്മാക്കലും കാര്യകർതൃത്വം നടത്തിപ്പും) നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് പ്രിയ എസ്റ്റേറ്റിന്റെ 300 ഏക്കർ സ്ഥലം വനം വകുപ്പ് ഇഎഫ്.എൽ ആയി പ്രഖ്യാപിച്ചത്. ഡോ. സുരേഷ് ഇ.എഫ്.എൽ ആയി പ്രഖ്യാപിച്ച തീരുമാനത്തിനെതിരെ കൊല്ലം ഇ.എഫ്.എൽ ട്രൈബ്യൂണലിൽ കേസ് ഫയൽ ചെയ്തിരുന്നു. ട്രൈബ്യൂണൽ 2018 മാർച്ച് 20 ന് ഡോ. സുരേഷിന് അനുകൂലമായി വിധിയുണ്ടായി. ട്രൈബ്യൂണൽ വിധിക്കെതിരെ വനംവകുപ്പ് അപ്പീൽ നൽകിയിരുന്നു.

വംനവുപ്പിന്റെ പുതിയ ഉത്തരവ് പ്രകാരം പ്രിയ എസ്റ്റേറ്റ് അടക്കുമുള്ള ഇത്തരം കേസുകളിൽ വനംവകുപ്പ് അപ്പീൽ നൽകുന്നതിന് മുമ്പ് പരിശോധനക്ക് വിദഗ്‌ധ സമിതിയെ ഏൽപ്പിക്കുമെന്നാണ് ഉത്തരവ്. ഉന്നത കോടതികൾ ഫയൽ ചെയ്തിട്ടുള്ള അപ്പീലുകളുടെ വിജയ സാധ്യത പരിശോധിക്കുന്നതിനും വിജയ സാധ്യത ഇല്ലെന്നു കാണുന്ന പക്ഷം അവ പിൻവലിക്കാനും വിദഗ്‌ധ സമിതിക്ക് തീരുമാനമെടുക്കാം. അതിനായി അഡീഷണൽ ചീഫ് സെക്രട്ടറി( വനം വന്യജീവി വകുപ്പ്) ചെയർമാനായി ഉന്നത തല വിദഗ്‌ധ സമിതി രൂപീകരിച്ചാണ് ഉത്തരവ്. നിയമ സെക്രട്ടറി, വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ നിർദേശിക്കുന്ന അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ-ൽ കുറയാത്ത ഉദ്യോഗസ്ഥൻ, സംസ്ഥാന അറ്റോർണി എൻ.മനോജ്‌കുമാർ, ധർമജൻ (റിട്ട.ജഡ്‌ജി) എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

ഡോ. സുരേഷിൻെറ പരാതിയുടെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ 2003-ലെ വനം (പരിസ്ഥിതിശാസ്ത്രപരമായി ദുർബലമായ ഭൂപ്രദേശങ്ങളുടെ നിക്ഷിപത്മാക്കലും കാര്യകർതൃത്വം നടത്തിപ്പും) നിയമത്തിലെ വ്യവസ്ഥകൾ അടിസ്ഥാനപ്പെടുത്തി യഥാർഥ വസ്തുതകളും രേഖകളും പരിശോധിക്കാതെ അപ്പീൽ സാധ്യത അറിയിക്കുന്നത് ഉചിതമല്ലെന്ന് സർക്കാർ വിലയിരുത്തി. കുടുതൽ അളവ് ഭൂമി ഉൾപ്പെടുന്ന കേസുകളിൽ വ്യക്തിഗത അഭിപ്രായം നൽകുമ്പോൾ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ ഉണ്ടാകാവുന്ന ഭയം മൂലം എളുപ്പ വഴി എന്ന നിലയിൽ ഉദ്യോഗസ്ഥർ ഇത്തരം എല്ലാ കേസുകളിലും അപ്പിൽ സാധ്യതയുള്ളതായി അറിയിക്കുന്ന സ്ഥിതിയുണ്ടെന്നും ചൂണ്ടിക്കാണിച്ചു. അതിനാൽ വിജയകരമായ അപ്പീൽ സാധ്യത വേണ്ടവിധം പരിശോധിക്കപ്പെടാതെ, നീതിയുക്തമായി തീരുമാനം കൈക്കൊള്ളമെന്ന് സർക്കാർ നിർദേശിച്ചു.

2003-ലെ വനം നിയമം പ്രകാരം പരിസ്ഥിതി ദുർബല പ്രദേശമായി വിജ്ഞാപനം പുറപ്പെടുവിച്ചതിനെതിരെ ഇ.എഫ്.എൽ ട്രിബ്യൂണലിൽ പലരും കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ ഉൾപ്പെട്ട ഭൂമി പരിസ്ഥിതി ദുർബല പ്രദേശമല്ലെന്നു കാണുകയോ അങ്ങനെ പ്രഖ്യാപിച്ചുകൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം റദ്ദാക്കുകയോ ചെയ്തു ഹരജിക്കാരന് അനുകൂലമായി പുറപ്പെടുവിച്ച വിധിക്കെതിരെ ഹൈക്കോടതി ഉൾപ്പെടെ ഉന്നത കോടതികളിൽ അപ്പീൽ ഫയൽ ചെയ്യുന്നതിന് മുൻപ് അപ്പീൽ സാധ്യത പരിശോധിക്കണമെന്നാണ് വനംവകുപ്പിന്റെ പുതിയ നിർദേശം.

ഉന്നതതല സമിതിയിൽ റവന്യൂ വകുപ്പിൽനിന്ന് പ്രതിനിധിയില്ല. ഡോ.എം.ജി രാജമാണിക്യത്തിന്റെ റിപ്പോർട്ടിലുള്ള വിവാദമായ ഭൂമിയാണ് പ്രിയ എസ്റ്റേറ്റ്. സിവിൽ കോടതിയിൽ സർക്കാർ ഉടമസ്ഥത സ്ഥാപിക്കുന്നതിന് റവന്യൂ വകുപ്പിന്റെ കേസ് നിലവിലുണ്ടെന്ന കാര്യം മറച്ചുവെച്ചാണ് വനം വകുപ്പിന്റെ ഉത്തരവിറക്കിയത്. പ്രിയ എസ്റ്റേറ്റ് ഉടമയുടെ സമ്മർദത്തിന് വിധേയമായിട്ടാണ് വനംവകുപ്പ് ഉത്തരവിറക്കിയെന്നാണ് ആക്ഷേപം. രാജമാണിക്യം റിപ്പോർട്ട് പ്രകാരം ആര്യങ്കാവ് ദേവസ്വം വക സർക്കാർ ഭൂമിയാണ് പ്രിയ എസ്റ്റേറ്റ് എന്ന പേരിൽ കൈവശം വെച്ചിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയനാട്ടിൽ ഇടപെടണം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു

Next Post

വന്യമൃ​ഗ പ്രതിരോധത്തിന് കേരളം നൽകിയ 620 കോടിയുടെ പദ്ധതി കേന്ദ്രം തള്ളി; അനങ്ങാതെ എംപിയും

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
വന്യമൃ​ഗ പ്രതിരോധത്തിന് കേരളം നൽകിയ 620 കോടിയുടെ പദ്ധതി കേന്ദ്രം തള്ളി; അനങ്ങാതെ എംപിയും

വന്യമൃ​ഗ പ്രതിരോധത്തിന് കേരളം നൽകിയ 620 കോടിയുടെ പദ്ധതി കേന്ദ്രം തള്ളി; അനങ്ങാതെ എംപിയും

ജനരോഷം: പുൽപ്പള്ളിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ജനരോഷം: പുൽപ്പള്ളിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബജറ്റ്; പുതിയ കേരളത്തിനുള്ള ഉറച്ച കാൽവെപ്പ്‌: മുഖ്യമന്ത്രി

പൊങ്കാല ഒരുക്കങ്ങൾ തൃപ്തികരമെന്ന് മുഖ്യമന്ത്രി; ചൂട് നേരിടാൻ പ്രത്യേക ക്രമീകരണങ്ങളൊരുക്കുമെന്ന് ശിവൻകുട്ടി

വയനാടി​െൻറ ഭീതി: ഭാരത് ജോഡോ യാത്ര നിർത്തി ​വെച്ച് രാഹുൽ ഗാന്ധി വരുന്നു

വയനാടി​െൻറ ഭീതി: ഭാരത് ജോഡോ യാത്ര നിർത്തി ​വെച്ച് രാഹുൽ ഗാന്ധി വരുന്നു

വയനാട്ടിലെ വന്യജീവി ആക്രമണം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു

വയനാട്ടിലെ വന്യജീവി ആക്രമണം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In