പുസ്തകങ്ങൾ സിനിമയാക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് സംവിധായകൻ പ്രിയദർശൻ. താൻ അതുചെയ്യില്ലെന്നും അങ്ങനെ ചെയ്താൽ അത് ചീത്തപ്പേരാകുമെന്നും പ്രിയദർശൻ പറഞ്ഞു.. ‘പുസ്തകങ്ങൾ സിനിമയാക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അതായത് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സിനിമയാക്കാൻ എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ ഞാൻ അതിൽ തൊടില്ല. എനിക്ക് ചീത്തപ്പേരായി പോകും.
പലരും പറഞ്ഞു കേട്ടിട്ടുണ്ട് ഖസാക്കിന്റെ ഇതിഹാസം സിനിമയാക്കുന്നതിനെ കുറിച്ച്. അതൊന്നും നടക്കില്ല. കാരണം, പറഞ്ഞ് മനസിലാക്കിയ ഒരു നോവല്‍ എത്ര സിനിമയാക്കിയാലും അതിനോട് ഒരിക്കലും നീതി പുലര്‍ത്താന്‍ കഴിയില്ല . അതുകൊണ്ട് അത് ഞാന്‍ ചെയ്യില്ല. കിട്ടിയ ചീത്തപ്പേരൊക്കെ മതി’ പ്രിയദർശൻ മാതൃഭൂമി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്‌സ് എന്ന പരിപാടിയില്‍ പറഞ്ഞു.
മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവും ട്രോളുകളും ഉയര്‍ന്നിരുന്നു. ചരിത്രത്തെ വളച്ചൊടിച്ചുവെന്നായിരുന്നു വിമർശനം.