തിരൂരങ്ങാടി: മലപ്പുറം ലോക്സഭ ഇടതുപക്ഷ സ്ഥാനാർഥി വി. വസീഫിന്റെ ഭാര്യാപിതാവും പി.എസ് എം ഒ കോളേജ് റിട്ട. അധ്യാപകനുമായ പ്രഫ. പി. മമ്മദ് (67) നിര്യാതനായി. കോഴിക്കോട് കക്കോടി സ്വദേശിയാണ്. വർഷങ്ങളായി കക്കാട് ആണ് സ്ഥിര താമസം. ക്യാൻസർ ബാധിതനായി ചികിത്സയിൽ ആയിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണം.
ഇടതുപക്ഷ കോളേജ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡന്റും, കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റ് അംഗവും ആയിരുന്നു. റിട്ട. കോളേജ് അദ്ധ്യാപക സംഘടനയുടെ സംസ്ഥാന ഭരവാഹിയാണ്. തിരൂരങ്ങാടി സി.പി.ഐ.എം ലോക്കൽ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നു. നിലവിൽ വേങ്ങര ന്യൂനപക്ഷ യുവജനക്ഷേമ പരിശീലന കേന്ദ്രം പ്രിൻസിപ്പലായിരുന്നു.
ഭാര്യ: റഷീദ (അധ്യാപിക). മക്കൾ: ഡോ. അർഷിദ, ഡോ. അഫ്ഷീന, അജാൽ. മരുമക്കൾ: വസീഫ്, നൗഫൽ.