മനുഷ്യരുടെ ജീവിതത്തിലെ ഏറ്റവും അവശ്യമായ പോഷണങ്ങളില്‍ ഒന്നാണ് പ്രോട്ടീന്‍. മനുഷ്യകോശങ്ങള്‍ നിര്‍മിക്കാന്‍ പ്രോട്ടീന്‍ വേണം. കോശങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രോട്ടീന്‍ ശരീരമെങ്ങും രക്തത്തിലൂടെ ഓക്സിജന്‍ എത്തിക്കാനും സഹായിക്കുന്നു. മനുഷ്യരുടെ വളര്‍ച്ചയ്ക്കും വികസനത്തിനും കോശ പുനര്‍നിര്‍മാണത്തിനും കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീന്‍ എന്നീ മൂന്ന് സുപ്രധാന പോഷണങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാല്‍ അമിതമായാല്‍ അമൃതും വിഷം എന്ന് പറയും പോലെ പ്രോട്ടീനും അധികമാകുന്നത് പലവിധ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
ഫിറ്റ്നസ് ആന്‍ഡ് ന്യൂട്രീഷണല്‍ സയന്‍റിസ്റ്റ് ഡോ. സിദ്ധാന്ത് ഭാര്‍ഗവയുടെ അഭിപ്രായത്തില്‍ ഒരാളുടെ ശരാശരി പ്രോട്ടീന്‍ ആവശ്യം അയാളുടെ ശരീരഭാരത്തെ അടിസ്ഥാനമാക്കിയിരിക്കുന്നു. ഓരോ കിലോ ശരീരഭാരത്തിനും ഒരു ഗ്രാം പ്രോട്ടീന്‍ എന്ന അളവില്‍ കഴിക്കേണ്ടതാണെന്ന് ഇന്ത്യ.കോമില്‍ എഴുതിയ ലേഖനത്തില്‍ ഡോ. സിദ്ധാന്ത് പറയുന്നു. എന്നാല്‍ പ്രായം, ലിംഗപദവി, ഗര്‍ഭാവസ്ഥ, പ്രവര്‍ത്തനങ്ങളുടെ തോത് എന്നിവയുടെ അടിസ്ഥാനത്തില്‍ ഇതില്‍ ചില്ലറ മാറ്റങ്ങള്‍ ആവശ്യമായി വരും. ഉദാഹരണത്തിന് കഠിനമായ ജോലികള്‍ ചെയ്യുന്ന വ്യക്തിക്ക് ഓരോ കിലോ ഭാരത്തിനും 1.6 ഗ്രാം പ്രോട്ടീന്‍ ആവശ്യമാണ്. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ പ്രോട്ടീന്‍ കഴിക്കേണ്ടതുണ്ട്. പ്രായമാകുമ്പോഴും പ്രോട്ടീന്‍ അളവ് വര്‍ധിപ്പിക്കേണ്ടി വരാം.
ആവശ്യത്തിന് പ്രോട്ടീന്‍ ശരീരത്തിന് ലഭിക്കാതിരുന്നാല്‍ ക്ഷീണം, ബ്രെയിന്‍ ഫോഗ്, വിശപ്പ്, പരുക്കില്‍ നിന്നും രോഗങ്ങളില്‍ നിന്നും മുക്തമാകാനുള്ള കാലതാമസം എന്നിവ സംഭവിക്കാം. പ്രായമായവരില്‍ പ്രോട്ടീന്‍ തോത് കുറയുന്നത് അവരുടെ പേശികളുടെ വലുപ്പം നഷ്ടമാകാന്‍ ഇടയാക്കാം.
എന്നാല്‍ ശരീരത്തിന് ആവശ്യമായതിലും വളരെ ഉയര്‍ന്ന തോതില്‍ പ്രോട്ടീന്‍ അകത്താക്കുന്നത് കിഡ്നിയില്‍ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. വായില്‍ ദുര്‍ഗന്ധം, ദഹനപ്രശ്നം, നിര്‍ജലീകരണം എന്നിവയ്ക്കും ഇത് കാരണമാകാം. പ്രോട്ടീന്‍ തോത് വളരെ ഉയര്‍ന്ന റെഡ് മീറ്റ്, പാലുത്പന്നങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവ ഹൃദ്രോഗത്തിനും കോളന്‍ അര്‍ബുദത്തിനുമുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കും. വിശപ്പില്ലായ്മ, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടല്‍, വരണ്ട, ചൊറിച്ചിലുള്ള ചര്‍മം, ഉറക്കക്കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ കിഡ്നി പ്രശ്നത്തെ സൂചിപ്പിക്കുന്നതായതിനാല്‍ ഇവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ ഉടനടി കാണണം.
പ്രോട്ടീനിനായി ഹോള്‍ ഗ്രെയ്ന്‍സ്, നട്സ്, പയര്‍ വര്‍ഗങ്ങള്‍, മുട്ട തുടങ്ങിയവയെ ആശ്രയിക്കുന്നതും നന്നായിരിക്കും. കൊഴുപ്പിന്‍റെ തോത് കൂടി കൂടുതലുള്ള ഇറച്ചികള്‍, പാലുത്പന്നങ്ങള്‍, വറുത്ത ഭക്ഷണങ്ങള്‍, സംസ്കരിച്ച വിഭവങ്ങള്‍ എന്നിവ പ്രോട്ടീന്‍ ലഭ്യതയ്ക്കായി അമിതമായി കഴിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ഡോ. സിദ്ധാന്ത് കൂട്ടിച്ചേർത്തു.