• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വി ഡി സതീശനെതിരായ പ്രതിഷേധ പ്രകടനം ; ജില്ലാ ഘടകങ്ങളോട് റിപ്പോർട്ട് തേടി ഐഎൻടിയുസി

by Web Desk 06 - News Kerala 24
April 5, 2022 : 7:14 am
0
A A
0
വി ഡി സതീശൻ – ഐഎൻടിയുസി തർക്കം ; ഇടപെട്ട് കെ സുധാകരൻ, ആർ ചന്ദ്രശേഖരനുമായി കൂടിക്കാഴ്ച

തിരുവനന്തപുരം : വി ഡി സതീശനെതിരായ പ്രതിഷേധ പ്രകടനങ്ങളിൽ ജില്ലാ ഘടകങ്ങളോട് റിപ്പോർട്ട് തേടി ഐഎൻടിയുസി. വി ഡി സതീശനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ചത് അച്ചടക്ക ലംഘനമാണെന്നാണ് കെ പി സി സി വിലയിരുത്തൽ. അച്ചടക്ക ലംഘനം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഐഎൻടിയുസിക്ക് നിർദേശം നൽകി. പ്രതിഷേധക്കാരുടെ ഭാഗം കേട്ടശേഷം മാത്രമേ നടപടി സ്വീകരിക്കാവൂ എന്ന് കെപിസിസി നിർദേശിച്ചു. ദേശീയ ദ്വിദിന പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഐ എന്‍ ടി യു സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് വി ഡി സതീശന്‍ പറഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം.സംസ്ഥാനത്ത് ഉടനീളം ഐ എന്‍ ടി യു സിക്കാര്‍ വി ഡി സതീശനെതിരെ രംഗത്തെത്തിയിരുന്നു. തുടർന്ന് ഐഎന്‍ടിയുസിയും, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പോരില്‍ കെ പി സി സി നേതൃത്വം ഇടപെട്ടു. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു .

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഐ എന്‍ ടി യു സി പരസ്യ പ്രതിഷേധത്തിലേക്ക് കടന്ന സാഹചര്യത്തിൽ ചര്‍ച്ച നടത്താന്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ തന്നെ മുന്‍കൈയെടുക്കുകയായിരുന്നു. അതേസമയം പോഷക സംഘടന എന്ന സ്റ്റാറ്റസ് അല്ല ഐ എന്‍ ടി യു സിക്കുള്ളത്. കോണ്‍ഗ്രസിന്റെ അഭിവാജ്യ ഘടകമാണ് ഐ എന്‍ ടി യു സി എന്നതില്‍ തര്‍ക്കമില്ലെന്ന് വി ഡി സതീശന്‍ പിന്നീട് പറഞ്ഞിരുന്നു. അവിഭാജ്യ ഘടകവും പോഷക സംഘടനയും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഐഎന്‍ടിയു സിയെ തള്ളി പറഞ്ഞതല്ലെന്നും അദ്ദേഹം തിരുത്തി പറഞ്ഞിരുന്നു. തനിക്കെതിരെ ഐഎന്‍ടിയുസി നടത്തിയ പരസ്യ പ്രകടനത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും സതീശന്‍ പറഞ്ഞിരുന്നു. താനല്ല ആ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാര്‍ട്ടി പിറന്ന മണ്ണില്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊടിയേറും ; പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കം

Next Post

മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രിംകോടതിയില്‍ ഇന്ന് തുടര്‍വാദം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് കേരളം ; ഹർജികളിൽ ഇന്ന് മുതൽ അന്തിമ വാദം

മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രിംകോടതിയില്‍ ഇന്ന് തുടര്‍വാദം

ജനം ദുരിതത്തിൽ ; ഇന്നും റേഷൻ മുടങ്ങി ; പ്രതിസന്ധിയില്ലെന്ന് ഭക്ഷ്യമന്ത്രി

മണ്ണെണ്ണ വിതരണം ചെയ്യുന്നില്ലെന്ന വി മുരളീധരന്റെ വാദം അടിസ്ഥാന രഹിതം : ഭക്ഷ്യ മന്ത്രി

ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ശക്തം ; മുന്‍മന്ത്രിയുടെ വീട് അടിച്ചുതകര്‍ത്തു

ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ശക്തം ; മുന്‍മന്ത്രിയുടെ വീട് അടിച്ചുതകര്‍ത്തു

ഡോക്ടറെ പീഡിപ്പിച്ച പ്രതിക്ക് മൂന്ന് വ‍ർഷം തടവ് ; ശിക്ഷ കുറഞ്ഞുപോയി ; വധിക്കെതിരെ അപ്പീൽ നൽകാൻ പരാതിക്കാരി

ഡോക്ടറെ പീഡിപ്പിച്ച പ്രതിക്ക് മൂന്ന് വ‍ർഷം തടവ് ; ശിക്ഷ കുറഞ്ഞുപോയി ; വധിക്കെതിരെ അപ്പീൽ നൽകാൻ പരാതിക്കാരി

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; രാജിവയ്ക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; രാജിവയ്ക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In