തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച 30 ലക്ഷം രൂപ തിരിച്ചു നൽകാത്തതിനെ തുടർന്ന് ചികിത്സ ലഭിക്കാതെ വയോധിക മരിച്ചതിൽ പ്രതിഷേധം. നാട്ടുകാരും ബന്ധുക്കളും വയോധികയുടെ മൃതദേഹവുമായി ബാങ്കിനു മുന്നിൽ പ്രതിഷേധിക്കുന്നു.
പ്രതിഷേധത്തെത്തുടർന്ന് തൃശൂർ–കൊടുങ്ങല്ലൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.സ്ഥലം എംഎൽഎയായ മന്ത്രി ആർ.ബിന്ദു എത്താതെ പിരിഞ്ഞുപോകില്ലെന്നാണു നാട്ടുകാർ പറയുന്നത്. കോൺഗ്രസ്, ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി എത്തി. ആർഡിഒ സ്ഥലത്തെത്താതെ സമരം അവസാനിപ്പിക്കില്ലെന്ന് കോൺഗ്രസും ബിജെപിയും വ്യക്തമാക്കി.മാപ്രാണം സ്വദേശി ഏറാട്ടുപറമ്പിൽ ദേവസിയുടെ ഭാര്യ ഫിലോമിനയാണ് (70) മരിച്ചത്. ചികിത്സയ്ക്കായി നിക്ഷേപം തിരിച്ചു നൽകണമെന്നു ദേവസി 6 മാസത്തോളമായി നിരന്തരം ആവശ്യപ്പെട്ടിരുന്നു.