കൊച്ചി: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കലാപശ്രമത്തിന് കേസ്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കെ സുധാകരനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കലാപ ശ്രമത്തിന് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പ്രസംഗം. പ്രസംഗ ശേഷം നടന്ന പ്രതിഷേധത്തിൽ മർദ്ദനമേറ്റെന്ന് കോർപ്പറേഷൻ സെക്രട്ടറി പരാതി നൽകിയിരുന്നു.